അതിവേഗത്തില്‍ വന്ന ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം ; അപകടം ജിമ്മില്‍ നിന്ന് മടങ്ങുമ്പോള്‍

അതിവേഗത്തില്‍ വന്ന ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം ; അപകടം ജിമ്മില്‍ നിന്ന് മടങ്ങുമ്പോള്‍
ഇന്‍ഫോപാര്‍ക്ക് റോഡിലെ കുഴിക്കാട്ടുമൂല ജങ്ഷന് സമീപം റോഡിലൂചെ നടന്നു പോകുകയായിരുന്ന യുവതി അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഇടിച്ചു മരിച്ചു. കുസുമഗിരി ഹൊയ്ശാല ഇ ഹോംസില്‍ താമസിക്കുന്ന തൃശൂര്‍ തോളൂര്‍ എ അക്ഷര (29) ആണ് മരിച്ചത്. സംസ്‌കാരം തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍. ഓമനക്കുട്ടന്റെയും ലീലയുടേയും മകളാണ്. ഭര്‍ത്താവ് എടപ്പാള്‍ പന്താവൂര്‍ സ്വദേശി വരുണ്‍. സഹോദരി അരുണിമ.

ഇന്‍ഫോ പാര്‍ക്കിലെ ഇ വൈ കമ്പനി ജീവനക്കാരിയാണ് അക്ഷര. ഫിറ്റ്‌നസ് സെന്ററില്‍ നിന്ന് മടങ്ങവേ രാവിലെ 8.20നായിരുന്നു അപകടം. റോഡരികിലൂടെ വശം ചേര്‍ന്നു നടന്നുവരികയായിരുന്ന അക്ഷരയെ എതിര്‍വശത്തു അമിക വേഗത്തില്‍ വന്ന മലയില്‍ ബസി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ അക്ഷരയുടെ ദേഹത്തു കൂടി ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബസ് ഓടിച്ചിരുന്ന കാക്കനാട് സ്വദേശി ബിനോയിയെ (43) പൊലീസ് പിടികൂടി. ബസും കസ്റ്റഡിയിലെടുത്തു.

Other News in this category



4malayalees Recommends