കേരള ഗവര്‍ണറുടെ ഇന്‍സ്റ്റഗ്രാം പേരിനൊപ്പം ബിജെപി ; പരാതിയുമായി എസ്എഫ്‌ഐ

കേരള ഗവര്‍ണറുടെ ഇന്‍സ്റ്റഗ്രാം പേരിനൊപ്പം ബിജെപി ; പരാതിയുമായി എസ്എഫ്‌ഐ
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പേരിനൊപ്പം രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ചേര്‍ത്ത കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെതിരെ എസ്എഫ്‌ഐ. വിഷയത്തില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്‍ രാഷഅട്രപതിക്ക് ഇമെയില്‍ വഴി പരാതി നല്‍കി. ഭരണഘടനാപരമായ ഉന്നത പദവിയിലിരിക്കുന്ന ഒരു വ്യക്തി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്നത് നിഷ്പക്ഷതയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായിരിക്കേണ്ടതല്ല ഗവര്‍ണര്‍ പദവിയെന്നും ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കാന്‍ ബാധ്യസ്ഥനായ വ്യക്തി സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കുന്നത് അനൗചിത്യമാണെന്നുമാണ് എസ്എഫ്‌ഐ ആരോപിച്ചു.

കേരളത്തിന്റെ 29ാമത് ഗവര്‍ണറായി ഒക്ടോബര്‍ 23നാണ് ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റത്. ബിജെപിയുടേയും ആര്‍എസ്എസിന്റെയും മുതിര്‍ന്ന നേതാവായ ഇദ്ദേഹം കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും മുമ്പ് സിക്കിം ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends