സ്വീറ്റ് ഇലയട

A system error occurred.

സ്വീറ്റ് ഇലയട

കുട്ടികള്‍ സ്‌കൂള്‍ വിട്ടുവരുമ്പോഴെക്കും എന്തെങ്കിലും പലഹാരം ഉണ്ടാക്കുന്നത് എല്ലാ വീടുകളിലും പതിവാണ്. ദിവസവും വ്യത്യസ്തമായ പലഹാരം ഉണ്ടാക്കാന്‍ അമ്മമാര്‍ കഷ്ടപെടുന്നുണ്ടാവും അല്ലേ. എന്നാല്‍ ഇന്ന് സ്വീറ്റ് ഇലയാട ഉണ്ടാക്കിയാലോ. എന്താ റെഡിയല്ലേ


അവശ്യമായ സാധനങ്ങള്‍

അരിപ്പൊടി~2 കപ്പ് , നെയ്യ് 2 ടെബിള്‍ സ്പൂണ്‍, വെള്ളം 3 കപ്പ്, ചിരവിയ തേങ്ങ 2 1/2 കപ്പ് , ശര്‍ക്കര ചിരവിയത് 1/2 കപ്പ്, ഉപ്പ് പാകത്തിന്, വാഴയില അടയുണ്ടാക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം- ശര്‍ക്കരയും, തേങ്ങ ചിരവിയതും കൂടി ചെറു തീയാല്‍ വേവിച്ച് വെള്ളം വറ്റിച്ച് അടുപ്പില്‍നിന്നും വാങ്ങി വെയ്ക്കുക. വെള്ളം പാകത്തിന് ഉപ്പും നെയ്യും ചേര്‍ത്ത് തിളപ്പിക്കുക. തീ കുറച്ച് ഇതിലേക്ക് സാവധാനം അരിപ്പൊടിയിട്ട് നന്നായി ഇളക്കുക. മാവ് അടുപ്പില്‍നിന്നും മാറ്റി നല്ല പോലെ കുഴച്ച് മയം വരുത്തുക. ഇത് ചെറിയ ഉരുളകളാക്കി ഒരു വാഴയിലയില്‍ വെച്ച് മറ്റൊരു വാഴയില മുകളില്‍ വെച്ച് അമര്‍ത്തുക. മുകളിലത്തെ ഇല സാവധാനം മാറ്റി അരികില്‍ നിന്ന് ഒരിഞ്ച് വിട്ട് തയ്യാറാക്കി വെച്ചിരിക്കുന്ന ശര്‍ക്കര ~തേങ്ങാകൂട്ടില്‍ നിന്നും ഒന്നര ടേബിള്‍ സ്പൂണ്‍ അടയ്ക്ക് നടുവിലായി നിരത്തുക. അട നടുവേ മടക്കുക. ആവിയില്‍ 20 മിനിട്ട് പുഴുങ്ങി ചൂടോടേ ഉപയോഗിക്കുക.

Other News in this category4malayalees Recommends