കള്‍ക്കണ്ട പാല്‍പായസം

A system error occurred.

കള്‍ക്കണ്ട പാല്‍പായസം

പായസം ഇഷ്ടമല്ലാത്തവര്‍ ചുരുക്കം ചിലരെ ഉണ്ടാവുകയുള്ളു. പ്രത്യേകിച്ച് പാല്‍പായസം. പണ്ടൊക്കെ വിഷു ഓണം തുടങ്ങയ ആഘോഷങ്ങള്‍ക്കാണ് വീടുകളില്‍ പായസം വെയ്ക്കാറ് പതിവ് . എന്നാല്‍ ഇന്ന് അതില്‍ നിന്ന് ഒരു പാട് മാറി. പായസം കുടിക്കാന്‍ തോന്നുന്നതുപോലെയിരിക്കും ഉണ്ടാക്കുന്നത്. പാല്‍പായസം ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് കല്‍ക്കണ്ടപാല്‍പായസം.

ആവശ്യമായ ചേരുവകള്‍

1. പച്ചരി – 1. 1/2 കപ്പ്

2. കല്‍ക്കണ്ടം – 300 ഗ്രാം

3. പശുവിന്‍പാല്‍ – 3 കപ്പ്

4. വെള്ളം – 1 കപ്പ്

5. അണ്ടിപ്പരിപ്പ് – 50 ഗ്രാം

6. കിസ്മസ് – 50 ഗ്രാം

7. ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂണ്‍

8. വെണ്ണ – 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

1. കഴുകി വ്യത്തിയാക്കിയ പച്ചരി, പാല്‍, വെള്ളം, എന്നിവ ഒന്നിച്ചാക്കി നന്നായി വേവിച്ച് വെളളം വറ്റിച്ചെടുക്കുക.

2. അരി, വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ പൊടിച്ച കല്‍ക്കണ്ടം ചേര്‍ത്ത് ഇളക്കുക.

3. കല്‍ക്കണ്ടം അലിഞ്ഞ് ചോറുമായി യോജിച്ച് കുഴഞ്ഞു തുടങ്ങുമ്പോള്‍ അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് അടുപ്പില്‍ നിന്നും മാറ്റുക.

Other News in this category4malayalees Recommends