സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അണികളെ നോക്കി പരിഹസിക്കുന്നതാണെന്ന് കെ.കെ രമ

സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അണികളെ നോക്കി പരിഹസിക്കുന്നതാണെന്ന് കെ.കെ രമ

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെ അടിവേര് തോണ്ടാന്‍ പോകുന്നതായിരിക്കുമെന്ന് ആര്‍.എം.പി നേതാവ് കെ.കെ. രമ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി ഷാജര്‍ ഖാന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ. സിപിഎം ജനങ്ങളില്‍ നിന്ന് വളരെ അകന്ന് പോയിരിക്കുന്നു. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അണികളെ നോക്കി പരിഹസിക്കുന്നതാണ്. രാഷ്ട്രീയത്തിന്റെ കണിക പോലുമില്ലാത്ത നേതാക്കളാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെന്നും രമ ആരോപിച്ചു. കോണ്‍ഗ്രസുകാരനും വിദ്യാഭ്യാസ കച്ചവടക്കാരനുമൊക്കെയാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍. സിപിഎം കുത്തകകളുടെ പാര്‍ട്ടിയായിക്കഴിഞ്ഞുവെന്നും രമ പറഞ്ഞു.

മുതലാളിമാരാണ് ഇപ്പോള്‍ മന്ത്രിമാരെയും നേതാക്കളെയും തീരുമാനിക്കുന്നത്. അണികളെയും പാര്‍ട്ടിക്കാരെയും സിപിഎമ്മിന് വേണ്ടാതായിരിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ അവഗണനയും വല്യേട്ടന്‍ മനോഭാവവും കാരണമാണ് ആര്‍എസ്പി മുന്നണി വിട്ടുപോയത്. എന്നാല്‍ അവരെ തിരിച്ച് വിളിക്കാനോ അനുനയിപ്പിക്കാനോ പിണറായി വിജയന്‍ തയ്യാറായില്ല. അവരെല്ലാം പോകണമെന്നാണ് പിണറായിയുടെ ആഗ്രഹം. പാര്‍ട്ടിക്ക് മുതലാളിമാരുണ്ട്. പാര്‍ട്ടിക്ക് ഇപ്പോള്‍ പണം മാത്രം മതി. ഇടതുപക്ഷത്തിന്റെ അപചയമാണിതെന്നും രമ കുറ്റപ്പെടുത്തി.

എതിര്‍ക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുകയാണ് സിപിഎം. കൊല്ലാനും ആക്രമിക്കാനും ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്. ഇടതുപക്ഷ വൈകല്യങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് ടി.പി ചന്ദ്രശേഖരനെ ഇല്ലാതാക്കിയത്. ഒരു അമ്മയ്ക്കും ഭാര്യയ്ക്കും മകനും ഈ അവസ്ഥ ഉണ്ടാകരുത്. പോലീസ് സംരക്ഷണം നല്‍കിയിരുന്നെങ്കില്‍ ടി.പി കൊല്ലപ്പെടില്ലായിരുന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഉളുപ്പും മാനവുമില്ലാത്തതിനാലാണ്. യാതൊരു ഉളുപ്പും മാനവുമില്ലാത്ത നേതാവാണ് കോടിയേരിയെന്നും അങ്ങനെയുള്ള നേതാക്കള്‍ക്ക് മാത്രമേ ഇത്തരത്തില്‍ പ്രസ്താവന നടത്താന്‍ കഴിയൂ എന്നും രമ പറഞ്ഞു. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും നാലുതവണ ടിപിയെ കൊല്ലാന്‍ ശ്രമുണ്ടായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ട് എന്ത് സംരക്ഷണമാണ് ലഭിച്ചതെന്നും രമ ചോദിച്ചു. സിപിഎമ്മിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ നിരവധി അണികളുണ്ട്. അവര്‍ പാര്‍ട്ടി വിട്ട് ജനകീയ ജനാധിപത്യ ഇടതുപക്ഷ ബദല്‍ ഉണ്ടാക്കണമെന്നും രമ ആവശ്യപ്പെട്ടു.

Other News in this category

 • അരുവിക്കരയില്‍ രാജഗോപാലിനെ മത്സരിപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യപ്രകാരമെന്ന് പിണറായി
 • മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക്ക് ഭീകര സംഘടനയുടെ ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു
 • ബോബി ചെമ്മണ്ണൂരിന് വേള്‍ഡ് റെക്കോഡ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ്
 • മുല്ലപ്പെരിയാര്‍ സംരക്ഷണ ചുമതല കേരളത്തിന് തന്നെയെന്ന് കേന്ദ്രം ; സിഐഎസ്എഫിനെ ഏല്‍പ്പിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് തിരിച്ചടി
 • ബിജെപിയുടെ വളര്‍ച്ച തടയാനായി ഇടതുകക്ഷികള്‍ യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് രമേശ് ചെന്നിത്തല
 • സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തില്‍ വിജിലന്‍സ് പ്രവര്‍ത്തിച്ചു ; ചെന്നിത്തലയ്ക്കറിയില്ലെന്ന പ്രസ്താവന പരിഹാസ്യമെന്ന് വി മുരളീധരന്‍
 • കോണ്‍ഗ്രസിലേക്കുള്ള ക്ഷണം ; വീക്ഷണത്തിന് പാര്‍ട്ടിയെ കുറിച്ചുള്ള 'വീക്ഷണം' അത്ര പോരെന്ന് കാനം രാജേന്ദ്രന്‍
 • പ്രേമം സിനിമയുടെ വ്യാജസിഡി ; മൂന്നുപേര്‍ അറസ്റ്റില്‍
 • സിപിഐയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസിന്റെ മുഖ പത്രം
 • പി സി ജോര്‍ജിനെ നീക്കുന്ന കാര്യം ഇന്ന് യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും
 • 4malayalees Recommends