മത്തി നിസ്സാരക്കാരനല്ല ; മരണത്തിലേക്കുള്ള ദൂരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ മത്തിയില്‍ ഉള്ളതായി പഠനങ്ങള്‍

A system error occurred.

മത്തി നിസ്സാരക്കാരനല്ല ; മരണത്തിലേക്കുള്ള ദൂരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ മത്തിയില്‍ ഉള്ളതായി പഠനങ്ങള്‍

മത്തി എന്നത് ചെറിയ മീനാണെങ്കിലും അതിലുള്ള ഗുണങ്ങളൊട്ടും ചെറുതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വില തുച്ഛമെങ്കിലും ഗുണത്തില്‍ ഏറെ മെച്ചമുള്ള മത്സ്യ ഇനമാണ് മത്തിയെന്നും ചാളയെന്നും പറയപ്പെടുന്ന ഈ കുഞ്ഞന്‍. ത്തിയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ഇന്ന് പലര്‍ക്കും അറിയില്ല. ഇന്ന് യുവാക്കള്‍ക്ക് വരെ ഹൃദയരോഗങ്ങള്‍ പതിവാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവിന്റെ തോത് കുറയ്ക്കുന്നതിനും സഹായകമാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വിറ്റാമിന്റെ കലവറ കൂടിയാണ്.

Related News

Other News in this category4malayalees Recommends