സ്നേഹ സംഗമമായി സസ്നേഹം മസ്കത്ത് മലയാളീസ് സംഗീത നിശ

A system error occurred.

സ്നേഹ സംഗമമായി സസ്നേഹം മസ്കത്ത് മലയാളീസ് സംഗീത നിശ

മസ്കത്ത്: ഫേസ്ബുക് കൂട്ടായ്മയായ മസ്കത്ത് മലയാളീസിന്‍െറ മൂന്നാം വാര്‍ഷിക ഭാഗമായി സംഘടിപ്പിച്ച ‘സസ്നേഹം മസ്കത്ത് മലയാളീസ്’ സംഗീതനിശ അംഗങ്ങളുടെയും കുടുംബങ്ങളുടെയും സ്നേഹ സംഗമവേദിയായി. അല്‍ ഫലാജ് ഹോട്ടലിലെ ഗ്രാന്‍ഡ് ഹാളില്‍ നടന്ന സംഗീത പരിപാടിയില്‍ ആയിരക്കണക്കിന് കാണികളാണ് എത്തിയത്. 14,000 അംഗങ്ങളുള്ള ഈ സൗഹൃദ കൂട്ടായ്മ ഇതാദ്യമായാണ് വിപുലമായ തോതില്‍ വാര്‍ഷികഘോഷം നടത്തിയത്. പ്രവാസ ജീവിതത്തിലും കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സമയം കണ്ടത്തെുന്ന ഒരുപറ്റം കലാകാരന്മാര്‍ ഒരുമിച്ചപ്പോള്‍ വാര്‍ഷികാഘോഷം അതീവ മനോഹരമായി. ഏഴു മണിക്ക് ഗ്രൂപ് അഡ്മിനായ രാകേഷ് വായ്പൂരും സാലിം അല്‍ അബ്രിയും ഭദ്രദീപം കൊളുത്തി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജിതേഷ് മാസ്റ്റര്‍ അവതാരകനായിരുന്നു. റേഡിയോ ഏഷ്യ 1269 എ.എം സ്കൈ സംഗീത വര്‍ഷം റിയാലിറ്റി ഷോ വിജയി ഋതിക നായര്‍ക്ക് മസ്കത്ത് മലയാളീസിന്‍െറ ഉപഹാരം കലാമണ്ഡലം സുധാ ജി. നായര്‍ നല്‍കി. ഗാനമേള, ലുലു മലര്‍വാടി ടീം നടത്തിയ കോമഡി സ്കിറ്റ്, വൈറ്റ് റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ടീമിന്‍െറ സിനിമാറ്റിക് ഡാന്‍സ് എന്നിവ പരിപാടിക്ക് കൊഴുപ്പേകി. ഡി.ജെ ഡാന്‍സോടെയാണ് പരിപാടിക്ക് തിരശ്ശീല വീണത്. പരിപാടിക്ക് എത്തിയവര്‍ക്ക് നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങള്‍ അടക്കം സമ്മാനങ്ങള്‍ നല്‍കി.

Other News in this category4malayalees Recommends