ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഉപയോഗിച്ച പുസ്‌തകങ്ങള്‍ ശേഖരിച്ച്‌ വിതരണം ചെയ്യുന്നു

ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഉപയോഗിച്ച പുസ്‌തകങ്ങള്‍ ശേഖരിച്ച്‌ വിതരണം ചെയ്യുന്നു

ദോഹ : ഖത്തര്‍ കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഐ.ടി ആന്‍ഡ്‌കരിയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ഖത്തറിലെ എല്‍.കെ.ജി മുതല്‍ 2 വരെയുള്ള കുട്ടികളുടെ ഉപയോഗിച്ച പുസ്‌തകങ്ങള്‍ ശേഖരിച്ച്‌ ആവശ്യക്കാര്‍ക്ക്‌ വിതരണം ചെയ്യുന്നു.ഇതനുസരിച്ച്‌ ആരുടെയെങ്കിലും കയ്യില്‍ ഉപയോഗിച്ചതോ അല്ലാത്തതോ ആയ പുസ്‌തകങ്ങളുണ്ടെങ്കില്‍ കെ.എം.സി.സി ഓഫീസില്‍ സ്‌ഥാപിച്ചിട്ടുള്ള പ്രത്യേക പെട്ടികളില്‍ മാര്‍ച്ച്‌ 28 ന്‌ മുമ്പായി പുസ്‌തകങ്ങള്‍ നിക്ഷേപിക്കുക.


ശേഷം മാര്‍ച്ച്‌ 29, 30,31 തിയതികളില്‍ കെ.എം.സി.സി ഓഫീസില്‍ വെച്ച്‌ ആവശ്യക്കാരായ വിദ്യാര്‍ഥിള്‍ക്‌ ഇവ വിതരണം ചെയ്യുന്നതാണ്‌. ഈ സംരഭത്തില്‍ ഞങ്ങളോടൊപ്പം പങ്കു ചേരണമെന്നഭ്യര്‍തിക്കുന്നു. പ്രവാസികളായ കുടുംബങ്ങള്‍കേറെ ഉപകാരപ്രദമായ ഈ സംരഭത്തിലേക്‌ താങ്കള്‍ അറിയുന്ന എല്ലാ ആളുകളെയും ഇതില്‍ ഭാഗവാകാവാന്‍ ശ്രമിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കെ.എം.സി.സി. ഓഫീസുമായോ ഐ.ടി. വിംഗ്‌ ഭാരവാഹികളുമായോ ബന്ധപ്പെടുക : 55087990, 55165569, 70355067, ,55546308, 66717278, 33065549, 70593606)
Other News in this category4malayalees Recommends