ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക പൊതുസമ്മേളനം

A system error occurred.

ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക പൊതുസമ്മേളനം

ഷാര്‍ജ: ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കാത്തോലിക്കാ ദിനാഘോഷത്തോടനുബന്ധിച്ച പൊതുസമ്മേളനം നിരണം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്തു.



ഇടവക വികാരി ഫാ. യാക്കോബ് ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സഹവികാരി അജി പി. ചാക്കോ, ഫാ. ജോണ്‍സണ്‍ ഇ.വൈ., ഭദ്രാസന കോണ്‍സല്‍ അംഗം കെ.ജി. നൈനാന്‍, സെക്രട്ടറി പൗലോസ് മാത്യു, ട്രസ്റ്റി വര്‍ഗീസ് ജോര്‍ജ്, ഡെനി ബേബി എന്നിവര്‍ പ്രസംഗിച്ചു. പതാക ഉയര്‍ത്തലിനുശേഷം നടന്ന വിശുദ്ധ കുര്‍ബാനയും മധുരപലഹാര വിതരണവും ഇടവകയിലെ ആധ്യാത്മിക സംഘടനകളുടെ നേതൃത്വത്തില്‍ റാലിയും നടന്നു.


തുടര്‍ന്ന് നടന്ന ഓശാന ശുശ്രൂഷയ്ക്ക് ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹോനോന്‍ മാര്‍ ദീയസ്‌ക്കോറസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്ന് ധ്യാനപ്രസംഗം, പെരുന്നാള്‍ ശുശ്രൂഷ എന്നിവ ഉണ്ടാകും. വ്യാഴാഴ്ച വൈകുന്നേരം 5.30-ന് കാല്‍കഴുകല്‍ ശുശ്രൂഷയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ദുഃഖവെള്ളി ശുശ്രൂഷയും നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാനയും വൈകുന്നേരം 6 മണി മുതല്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷയും ഉണ്ടായിരിക്കും. ഓശാന ആഴ്ച ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ മുഖ്യ കാര്‍മികത്വം വഹിക്കുമെന്ന് വികാരി യാക്കോബ് ബേബി, സഹവികാരി അജി പി. ചാക്കോ എന്നിവര്‍ അറിയിച്ചു.
Other News in this category



4malayalees Recommends