ഓണത്തനിമ ; 11ാം ദേശീയ വടംവലി മത്സരം രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

A system error occurred.

ഓണത്തനിമ ; 11ാം ദേശീയ വടംവലി മത്സരം രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
കുവൈറ്റ് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണത്തനിമ 2015 ഒക്ടോബര്‍ 23 വെള്ളി വൈകീട്ട് 4.00 മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പരിപാടിയുടെ മുഖ്യഇനമായ 11ാം ദേശീയ വടംവലി മത്സരത്തില്‍ കുവൈറ്റിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും.ടീം രജിസ്‌ട്രേഷന്‍ ആഗസ്ത് 30ന് അവസാനിക്കും.ആവശ്യമെങ്കില്‍ രജിസ്ട്രഷന്‍ ഈ തീയതിക്ക് മുമ്പ് അവസാനിപ്പിക്കുവാന്‍ തനിമയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

കുവൈറ്റിലെ ഓരോ ഇന്ത്യന്‍ സ്‌കൂളിലേയും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പേള്‍ ഓഫ് ദി സ്‌കൂള്‍ അവാര്‍ഡുകളും തദവസരത്തില്‍ വിതരണം ചെയ്യും.ആകര്‍ഷകമായ പരിപാടികള്‍ക്കൊപ്പം കുവൈറ്റിലെ ഇന്ത്യന്‍ അസോസിയേഷനുകളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറിയും പ്രകാശനം നടക്കും.

പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.

Other News in this category4malayalees Recommends