ജനാദരിയ ചിത്രക്കാരിക്ക് വോയിസ് ഓഫ് കേരളയുടെ ആദരവ്

ജനാദരിയ ചിത്രക്കാരിക്ക് വോയിസ് ഓഫ് കേരളയുടെ ആദരവ്

റിയാദ് : സൗദിയിലെ സാംസ്‌ക്കാരിക മഹോത്സവമായ ജനാദരിയ ഫെസ്റ്റിവെലില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ വരച്ചുകൊണ്ട് ചിത്രരചനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളി കലാകാരിയെ വോയിസ് ഓഫ് കേരള 1152 എ.യം റേഡിയോ പ്രവര്‍ത്തകര്‍ ആദരിച്ചു. റിയാദിലെ അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ 7 ാം ക്ലാസ് വിദ്യാര്‍ഥിനി ഹഫീഫ ഹാരിസിനെയാണ് റേഡിയോ പ്രവര്‍ത്തകര്‍ ആദരിച്ചത്. വിവിധ രാജ്യക്കാരായ ആയിരത്തോളം ചിത്രക്കാരന്‍മാരില്‍ നിന്നുമാണ് ഈ മിടുക്കി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അല്‍ ആലിയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന പരിപാടി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഷാനു സി തോമസ് ഉദ്ഘാടനം ചെയ്തു. സിറ്റി ഫ്‌ളവര്‍ ഫ്‌ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഹ്മദ്‌കോയ ഉപഹാരം സമ്മാനിച്ചു. വോയിസ് ഓഫ് കേരള റേഡീയോ ടീച്ചറും മീഡിയ പ്ലസ് സി.ഇ.ഒ യുമായ അമാനുല്ല വടക്കാങ്ങര ആശംസ പ്രസംഗം നടത്തി. ഹഫീഫ ഹാരിസിനുളള ഉപഹാരം വോയിസ് ഓഫ് കേരള 1152 എ.യം റേഡിയോ സൗദി ഹെഡ് ഉബൈദ് എടവണ്ണ നിര്‍വഹിച്ചു. ഇബ്രാഹിം സുബ്ഹാന്‍(എനര്‍ജി ഫോറം) ഡോ. അബ്ദുല്‍സലാം(കിംങ് സൗദ് യൂണിവേഴ്‌സിറ്റി) സ്‌കൂള്‍ അഡ്മിന്‍ ബിജു, സൂപ്രവൈസര്‍ കുര്യന്‍, ആര്‍.ഇ.എക്‌സ് ബാബു, ഇല്ല്യാസ് മണ്ണാര്‍ക്കാട്, സുരേഷ് എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ 1 : ജനാദരിയ ഫെസ്റ്റിവലില്‍ ചിത്രരചനയില്‍ ഒന്നാം സ്ഥാനം നേടിയ ഹഫീഫ ഹാരിസിന് സിറ്റി ഫ്‌ളവര്‍ ഫ്‌ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഹ്മദ്‌കോയ ഉപഹാരം സമ്മാനിക്കുന്നു. ഫോട്ടോ 2 ചടങ്ങില്‍ വോയ്‌സ് ഓഫ് കേരള റേഡീയോ ടീച്ചറും, മീഡിയ പ്‌ളസ് സി.ഇ.ഒയുമായ അമാനുല്ല വടക്കാങ്ങര സംസാരിക്കുന്നു.


Other News in this category



4malayalees Recommends