സെക്‌സില്‍ ഈ പൊസിഷന്‍ ഒരിക്കലും ട്രൈ ചെയ്യരുതേ... നിങ്ങളുടെ ലിംഗം ഒടിഞ്ഞുപോകും!

സെക്‌സില്‍ ഈ പൊസിഷന്‍ ഒരിക്കലും ട്രൈ ചെയ്യരുതേ... നിങ്ങളുടെ ലിംഗം ഒടിഞ്ഞുപോകും!
ലോകത്തെ ഏറ്റവും അപകടം പിടിച്ച സെക്‌സ് പൊസിഷന്‍ ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബസീലില്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. നിങ്ങളുടെ ലിംഗം ഒടിഞ്ഞുപോകുന്നത്ര അപകടകരമാണ് ഈ പൊസിഷന്‍ എന്നാണ് അവര്‍ പറയുന്നത്. സ്ത്രീകള്‍ പുരുഷന് മുകളിലിരുന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗുരുതരമായ ഒടിവ് ലിംഗത്തില്‍ ഉണ്ടാക്കുമെന്നാണ് ഈ പഠനം കണ്ടെത്തിയിരിക്കുന്നത്.


'സ്ത്രീകള്‍ മുകളിലിരുന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീര ചലനം നിയന്ത്രിക്കുന്നത് സത്രീയാണ്. സ്ത്രീകളുടെ മുഴുവന്‍ ഭാരവും ഉദ്ധരിച്ച ലിംഗത്തിന് മുകളില്‍ വരുന്നു. ഇതുവഴി സ്ത്രീകള്‍ക്ക് യാതൊരുവിധ പ്രശ്‌നവും ഉണ്ടാകുന്നില്ല. എന്നാല്‍ പുരുഷന് ഇത് ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ ലിംഗത്തില്‍ ഒടിവുമായി ഡോക്ടര്‍മാരെ സമീപിച്ച രോഗികളെ കുറിച്ച് നടത്തിയ പരിശോധനയില്‍ അവര്‍ കണ്ടെത്തി.


ഇതില്‍ പകുതിയോളം പേരും ലൈംഗിക ബന്ധത്തിനിടെ ചെറിയൊരു പൊട്ടല്‍ ശബ്ദം കേട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം അതിയായ വേദനയും നീര്‍വീക്കവും ഉണ്ടായി. ഇതോടെ ഈ പുരുഷന്മാര്‍ക്ക് അവരുടെ ഉദ്ധാരണ ശേഷി നഷ്ടപ്പെടുകയും അവര്‍ ആശുപത്രിയെ സമീപിക്കുകയുമായിരുന്നു. അഡ്വാന്‍സസ് ഇന്‍് യൂറോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends