ഫാ ടോമിനെ മോചിപ്പിക്കാന്‍ വന്‍ തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഐഎസ് വീഡിയോ ; വീഡിയോയുടെ ആധികാരികതയില്‍ വ്യക്തതയില്ല

A system error occurred.

ഫാ ടോമിനെ മോചിപ്പിക്കാന്‍ വന്‍ തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഐഎസ് വീഡിയോ ; വീഡിയോയുടെ ആധികാരികതയില്‍ വ്യക്തതയില്ല
തെക്കന്‍ യെമനില്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദീകന്‍ ഫാ ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ വന്‍തുക ആവശ്യപ്പെട്ട് ഐഎസ് തീവ്രവാദികള്‍.മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള വീഡിയോയില്‍ ഫാ ടോമാണ് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.വീഡിയോയുടെ അധികാരികതയില്‍ വ്യക്തതയില്ല.അഭിഭാഷകന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുകയാണ്.ദുഖവെള്ളിയാഴ്ച ഫാ ടോമിനെ കുരിശിലേറ്റിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത.എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അബുദബി രൂപതാ അധികൃതര്‍ അറിയിക്കുകയായിരുന്നു.വിദേശകാര്യമന്ത്രാലയവും കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കി.

ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് തീവ്രവാദികളാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചിരുന്നു.ഫാദറിനെ മോചിപ്പിക്കാന്‍ ഐഎസ് വലിയ തുക ആവശ്യപ്പെട്ടതായി നേരത്തെ വാര്‍ത്തയുണ്ടായി.

ടോം ഉഴുന്നാലിനെ ഈ മാസം നാലിനാണ് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ വൃദ്ധസദനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയത് .

Other News in this category4malayalees Recommends