ഒരു കാലത്ത് നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മളെ ഭരിക്കുന്നുവെന്ന് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന

A system error occurred.

ഒരു കാലത്ത് നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മളെ ഭരിക്കുന്നുവെന്ന് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന

ഒരു കാലത്ത് നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മളെ ഭരിക്കുന്നുവെന്ന് യു.പിയിലെ ബി.ജെ.പി വനിതാ വിഭാഗം മേധാവി മധു മിശ്ര.പ്രസ്താവന വിവാദമായതിനെതുടര്‍ന്ന് മധു മിശ്രയെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. അലീഗഢില്‍ ഹോളി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന.


ഒരു കാലത്ത് നമ്മുടെ ചെരിപ്പു തുടച്ചു നടന്നവര്‍ ഇന്ന് ഭരണഘടനയുടെ സഹായത്തോടെ നമ്മളെ ഭരിക്കുകയാണെന്ന കാര്യം മറക്കരുത്. ഇതിന് ഭരണഘടനയോട് നന്ദിയുണ്ട്. ദലിതരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനെതിരെ ശക്തമായ പോരാട്ടം വേണമെന്നും വേദിയിലുണ്ടായിരുന്ന ബി.ജെ.പി എം.പി സതീഷ് ഗൗതമിനോട് മഹിളാ മോര്‍ച്ചാ നേതാവ് പറഞ്ഞു. ഒരു കാലത്തെ ഈ വിഭാഗങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ പോലും നമ്മള്‍ ഇരിക്കാറില്ലായിരുന്നു. കുറച്ചുകൂടെ കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ ഇവരെ 'ഹുസൂര്‍' എന്നു വിളിക്കേണ്ടി വരുമെന്നും മധുമിശ്ര പറഞ്ഞു. അതേസമയം താന്‍ വനിതാ നേതാവിന്റെ പ്രസ്താവന കേട്ടില്ലെന്നും ഒരു പക്ഷെ വേദി വിട്ടതിന് ശേഷമാകാം പ്രസ്താവന നടത്തിയതെന്നും വാര്‍ത്ത ശരിയാണെങ്കില്‍ താന്‍ അവരെ പിന്തുണയ്ക്കുന്നില്ലെന്നും ബി.ജെ.പി എം.പി സതീഷ് ഗൗതം പറഞ്ഞു

ദലിതുകളോടുള്ള ആര്‍.എസ്.എസിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഫ്യൂഡല്‍ മനോഭാവമാണ് മധു മിശ്രയുടെ പ്രസ്താവനയിലൂടെ വെളിപ്പെട്ടതെന്ന് യു.പിയിലെ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് പറഞ്ഞു. അതിനിടെ ബി.എസ്.പി നേതാവ് മായാവതിയും വിവാദ പ്രസ്താവന നടത്തിയ വനിതാ നേതാവിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends