പഠാന്‍കോട്ട് ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമെന്ന് പാക്ക് അന്വേഷണ റിപ്പോര്‍ട്ട്

A system error occurred.

പഠാന്‍കോട്ട് ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമെന്ന് പാക്ക് അന്വേഷണ റിപ്പോര്‍ട്ട്

പഠാന്‍കോട്ടിലെ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ അധികൃതര്‍ തന്നെയെന്ന് പാക്കിസ്ഥാന്‍ സംയുക്ത അന്വേഷണ സംഘം. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തി തെളിവെടുത്തശേഷം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സംയുക്ത അന്വേഷണ സംഘത്തിലെ ഒരംഗത്തെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ടുഡേ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. പാകിസ്ഥാനെതിരായ ഇന്ത്യന്‍ അധികൃതരുടെ 'ദുരുദ്ദേശപരമായ പ്രചാരണവേല'യാണ് ഈ ആക്രമണമെന്നാണ് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യന്‍ അധികൃതരുടെ ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ഇന്ത്യ സന്ദര്‍ശിച്ച സമയത്ത് എന്‍ഐഎ അധികൃതര്‍ സംയുക്ത അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.


അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു കൈമാറും. കൂടാതെ കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹമ്മദിന്റെ കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്‍ഐഎയിലെ മുസ്‌ലിമായ അന്വേഷണ ഉദ്യോഗസ്ഥന്റെ ക്രൂരമായ കൊലപാതകം ചില കാര്യങ്ങള്‍ ഇന്ത്യ മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമികള്‍ പാകിസ്ഥാനില്‍ നിന്നാണ് വന്നതെന്ന കാര്യം സ്ഥാപിക്കുന്നതില്‍ ഇന്ത്യന്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും ജെ.ഐ.ടി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പാകിസ്ഥാന്‍ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എല്ലാ അക്രമികളെയും ഇന്ത്യന്‍ സുരക്ഷാ സൈന്യം വെടിവെച്ചു കൊന്നിരുന്നു. എന്നിട്ടും ഇന്ത്യന്‍ അധികൃതര്‍ മൂന്നുദിവസം നാടകം കളിക്കുകയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനും പാക്കിസ്ഥാനെ കളങ്കപ്പെടുത്തുകയുമാണ് അവരുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നുണ്ട്.

മാര്‍ച്ച് 29നാണ് പാക്കിസ്താന്റെ സംയുക്ത അന്വേഷണ സംഘം പത്താന്‍കോട്ടിലെ വ്യോമതാവളം സന്ദര്‍ശിച്ചത്. ആക്രമണം നടന്ന ഭാഗങ്ങള്‍ മാത്രമാണ് അന്വേഷണ സംഘത്തിന്റെ സന്ദര്‍ശനത്തിനായി തുറന്നുകൊടുത്തത്.

ആക്രമികള്‍ വന്നതും, അന്വേഷണത്തിന്റെ രീതികളും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പാക് അന്വേഷണ സംഘത്തിന് വിശദീകരിച്ച് കൊടുത്തിരുന്നു. കൂടാതെ 16 സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.

Other News in this category4malayalees Recommends