വന്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി മൂന്ന് പാക്ക് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

A system error occurred.

വന്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി മൂന്ന് പാക്ക് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

വലിയ ആയുധശേഖരവുമായി മൂന്ന് പാക്കിസ്ഥാന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്.പഞ്ചാബ് പോലീസാണ് ഇക്കാര്യം അറിയിച്ചത്.ഡല്‍ഹി,മുംബൈ,ഗോവ എന്നീ സ്ഥലങ്ങളില്‍ അക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്ന് സംശയമുണ്ട്.ചാവേര്‍ സ്‌ഫോടനം നടത്താനുള്ള ബെല്‍റ്റ് ബോംബ് ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നത്.ആരാധനാലയങ്ങളും അതീവ സുരക്ഷാ മേഖലകളും മാര്‍ക്കറ്റ്,റെയില്‍വേ സ്‌റ്റേഷന്‍,വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടേയും സുരക്ഷ ശക്തമാക്കി.


ചാര നിറത്തിലുള്ള സ്വിഫ്റ്റ് ഡിസൈര്‍ കാറിലാണ് ഭീകരര്‍ യാത്ര ചെയ്യുന്നതെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു.എങ്ങും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണഅ.ഈ വാഹനം ചൊവ്വാഴ്ച അര്‍ദ്ധരാത്രി ജമ്മുകശ്മീരിലെ ബനിഹാല്‍ ടണല്‍ വഴി കടന്നുപോയെന്നാണ് റിപ്പോര്‍ട്ട് .

പഠാന്‍കോട്ട് ഭീകരര്‍ നുഴഞ്ഞു കയറി നടത്തിയ ആക്രമണത്തില്‍ ഏഴു സൈനീകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് .

Other News in this category4malayalees Recommends