ബിഎസ്പി എംപിയുടെ മരുമകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

A system error occurred.

ബിഎസ്പി എംപിയുടെ മരുമകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ബിഎസ്പി നേതാവും രാജ്യസഭാ എംപിയുമായ നരേന്ദ്ര കശ്യപിന്റെ മരുമകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ തലയില്‍ വെടിയേറ്റ നിലയില്‍ ഹിമാനി കശ്യപിനെ (26) ഗാസിയാബാദിലെ കവി നഗറിലുള്ള സഞ്ജയ് നഗറിലെ വീട്ടിലെ കുളിമുറിയില്‍ കണ്ടെത്തിയത്.നരേന്ദ്ര കശ്യപിന്റെ മൂത്തമകന്‍ സാഗറുമായി രണ്ടുവര്‍ഷം മുമ്പാണ് ഹിമാനി വിവാഹിതയായത്.ഒരു വയസ്സുള്ള മകനുണ്ട് .ആത്മഹത്യാകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.സാഗറിന്റെ പേരില്‍ ലൈസന്‍സുള്ള തോക്ക് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തി.വെടിവച്ച ശബ്ദം കേട്ടയുടനെ കുടുംബം ഹിമാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കുടുംബം ഇക്കാര്യം പോലീസിനെ അറിയിച്ചില്ല.ആശുപത്രിയില്‍ നിന്നാണ് പോലീസ് വിവരം അറിഞ്ഞത്.ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തല്‍ക്കാലം പറയാനാകില്ലെന്നും മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്ത ശേഷം സൂചന ലഭിക്കുമെന്നും പോലീസ് പറഞ്ഞു.

അതിനിടയില്‍ കാറും സ്വര്‍ണാഭരണങ്ങളും വേണമെന്നാവശ്യത്തില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നുവെന്ന് പിതാവും ബിഎസ്പി മുന്‍മന്ത്രിയുമായ ഹിരാലാല്‍ കശ്യപ് പറഞ്ഞു.ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്ന് ഹിരാലാല്‍ പറഞ്ഞു.

Other News in this category4malayalees Recommends