ബഹിരാകാശ രംഗത്ത് ലോകത്തെ അത്ഭുതപ്പെടുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു ; നാസയേയും അത്ഭുതപ്പെടുത്തുന്നു

A system error occurred.

ബഹിരാകാശ രംഗത്ത് ലോകത്തെ അത്ഭുതപ്പെടുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു ; നാസയേയും അത്ഭുതപ്പെടുത്തുന്നു

ബഹിരാകാശ ഗവേഷണ രംഗത്ത് അസൂയാവഹമായ നേട്ടമാണ് ഇന്ത്യ കൈവരിക്കുന്നത്.നാസയ്ക്കും മുമ്പ് വലിയൊരു നേട്ടം സ്വന്തമാക്കാനായി ഐഎസ്ആര്‍ഒ ശ്രമിക്കുകയാണ്.മാസങ്ങള്‍ക്ക് മുമ്പ് യുഎസിലെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ് കൈവരിച്ച നേട്ടമാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.ബഹിരാകാശ ദൗത്യത്തിന് ശേഷം റോക്കറ്റ് കത്തി നശിക്കുകയാണ് പതിവ്.എന്നാല്‍ ഇതു ഭൂമിയില്‍ വീണ്ടും തിരിച്ചിറക്കാം എന്ന് തെളിയിച്ചാണ് സ്‌പേസ് എക്‌സ് നേട്ടം കൈവരിച്ചത്.നാസയ്ക്ക് പോലും കഴിയാത്ത ദൗത്യം ഒരു തവണമാത്രമാണ് സ്‌പേസ് എക്‌സ് പരീക്ഷിച്ചത്.ഈ നേട്ടം സ്വന്തമാക്കാനാണ് ഐഎസ് ആര്ഒ ശ്രമിക്കുന്നത് .ഇതിന് പിന്നാലെ നാസയുമുണ്ട് .വീണ്ടും ഉപയോഗിയ്ക്കാവുന്ന തരത്തിലുള്ള ബഹിരാകശ വാഹനം വികസിപ്പിച്ചെടുക്കാനുള്ള ദൗത്യത്തിലാണ് ഐഎസ്ആര്‍ഒ. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ ആര്‍എല്‍വി എന്നാണ് ഇവ അറിയപ്പെടുന്നത്.ബഹിരാകാശ വാഹനങ്ങളുടെ നിര്‍മ്മാണത്തിന് തന്നെ വലിയ തുകയാണ് ചെലവഴിയ്ക്കുന്നത്. അവ വീണ്ടും ഉപയോഗിയ്ക്കാന്‍ കഴിയാറുമില്ല. ലോഞ്ച് വെഹിക്കിള്‍ വീണ്ടും ഉപയോഗിയ്ക്കാന്‍ കഴിഞ്ഞാല്‍ അത് സാമ്പത്തികമായി ഗുണം ചെയ്യും.നാസയ്ക്കും മുമ്പേ ഇന്ത്യ ആ നേട്ടം കൈവരിയ്ക്കുമെന്നാണ് സൂചന.6.5 മീറ്റര്‍ നീളമുള്ള വാഹനത്തിന് 1.75 ടണ്‍ ഭാരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും എഴുപതു കിലോമീറ്ററോളം ഉയരത്തില്‍ സഞ്ചരിയ്ക്കാന്‍ ഇതിന് ശേഷിയുണ്ടെന്ന് കരുതുന്നു. ആര്‍എല്‍വി സാങ്കേതികതയിലേയ്ക്കുള്ള ഇന്ത്യയുടെ ആദ്യ ചുവടാണിത് .Other News in this category4malayalees Recommends