വനിതാ പൈലറ്റ് ഒപ്പം വേണമെന്ന് വാശിപിടിച്ച് പൈലറ്റ് ; വിമാനം വൈകിയത് രണ്ടര മണിക്കൂര്‍

A system error occurred.

വനിതാ പൈലറ്റ് ഒപ്പം വേണമെന്ന് വാശിപിടിച്ച് പൈലറ്റ് ; വിമാനം വൈകിയത് രണ്ടര മണിക്കൂര്‍
ഇഷ്ടമുള്ള വനിതാ പൈലറ്റിനെ തനിക്കൊപ്പം ജോലിക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് പൈലറ്റ് വിമാനം പറത്തിയില്ല.തുടര്‍ന്ന് 110 യാത്രക്കാര്‍ക്കും യാത്ര വൈകി.എയര്‍ ഇന്ത്യവിമാനം ഇതുമൂലം വൈകിയത് രണ്ടരമണിക്കൂറോളമാണ്.യാത്രക്കാര്‍ ഇത്രയും സമയം വിമാനത്തില്‍ തന്നെ ഇരിക്കേണ്ടിവന്നു.ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം വഴി മലെദ്വീപിലേക്ക് പോകാനിരുന്ന വിമാനത്തിലാണ് സംഭവങ്ങള്‍ നടന്നത്.കഴിഞ്ഞാഴ്ച ജോലിയില്‍ നിന്ന് രാജിവക്കുന്നതായി കത്ത് നല്‍കിയ പൈലറ്റാണ് യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ചത്.രാജിവച്ച ശേഷമുള്ള ആറുമാസത്തെ നോട്ടീസ് പിരിയഡാണിപ്പോള്‍.ചൊവ്വാഴ്ച ബുധനാഴ്ചത്തെ ജോലി സമയം നല്‍കിയപ്പോള്‍ സഹപൈലറ്റായി ഈ വനിതയെ തന്നെ വേണമെന്ന് പൈലറ്റ് ബന്ധപ്പെട്ട വിഭാഗത്തെ അറിയിച്ചിരുന്നു.എന്നാല്‍ ഡല്‍ഹി ഫ്‌ലൈറ്റില്‍ ഇവരെ ജോലിക്ക് നിയോഗിച്ചതിനാല്‍ സാധ്യമല്ലെന്ന് പൈലറ്റിനെ അറിയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അവരില്ലെങ്കില്‍ ജോലിക്ക് വരുന്നില്ലെന്നായി പൈലറ്റ്.അസുഖമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.രാവിലെ ഏഴു മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിരുന്നത്.ഇതിന് മുമ്പ് പൈലറ്റെത്തിയെങ്കിലും പറഞ്ഞ വനിതാ സഹപൈലറ്റില്ലാതെ വിമാനം പറത്തില്ലെന്നായി.ഒടുവില്‍ മറ്റൊരു പൈലറ്റിനെ വച്ച് വിമാനം ഒമ്പതരയോടെ തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു.

Other News in this category4malayalees Recommends