പരുമല അന്താരാഷ്ട്ര ക്യാന്‍സര്‍ കെയര്‍ സെന്ററിന് കുവൈറ്റ് മഹാഇടവക ഒരു കോടി രൂപ സംഭാവന നല്കി,
A system error occurred.
കുവൈറ്റ് : ആതുരസേവനരംഗത്ത് പുതിയ കാല്‍വെയ്പ്പുമായി മദ്ധ്യതിരുവിതാംകൂറിന് തിലകക്കുറിയായി പരുമലയില്‍ പണിപൂര്‍ത്തിയായിവരുന്ന സെന്റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവക ഒരുകോടി രൂപാ സംഭാവന നല്കി. ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നടന്ന ചടങ്ങില്‍ കുവൈറ്റ് മഹാഇടവക വികാരി ഫാ. രാജു തോമസില്‍ നിന്നും മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തുക ഏറ്റുവാങ്ങി. കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ, പരുമല ഹോസ്പിറ്റല്‍ സി.ഇ.ഓ. ഫാ. എം.സി. പൗലോസ്, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യക്കോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചുവരുന്നു.