സസ്യാഹാരം മാത്രം കഴിച്ചാല്‍ ആയുസ്സിന് ദേഷമെന്ന് ?

A system error occurred.

സസ്യാഹാരം മാത്രം കഴിച്ചാല്‍ ആയുസ്സിന് ദേഷമെന്ന് ?

മാംസാഹാരം ആരോഗ്യത്തിന് ഹാനികരമെന്ന് പറഞ്ഞ് പച്ചക്കറിയെ ആശ്രയിക്കുന്നവര്‍ വായിക്കുക.വെജിറ്റേറിയനിസ്റ്റുകള്‍ വേഗം മരിക്കുമെന്നും മാംസാഹാരം കഴിക്കുന്നവരാണ് കൂടുതല്‍ കാലം ജീവിക്കുകയെന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സസ്യഭുക്കുകള്‍ക്ക് മാസഭുക്കുകളെ അപേക്ഷിച്ച് ജീവിതനിലവാരം താഴെയാണെന്നും പഠനത്തില്‍ പറയുന്നു.ഇവര്‍ക്ക് മാനസിക രോഗങ്ങള്‍, മനോവൈകല്യങ്ങള്‍ എന്നിവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും പഠനത്തിലുണ്ട്.ഗ്രാസ് സര്‍വകലാശാലയാണ് ഗവേഷണം നടത്തിയത്. ഓസ്ട്രിയന്‍ ഹെല്‍ത്ത് ഇന്റര്‍വ്യൂ സര്‍വേയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. 1,320 പേരെ 330 പേര്‍ അടങ്ങുന്ന നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു സര്‍വേ. വയസ്, ലിംഗം, സാമൂഹികസാമ്പത്തിക ഘടകങ്ങള്‍, വ്യായാമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, പുകവലി തുടങ്ങിയ ശീലങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഗ്രൂപ്പാക്കി തിരിച്ചത്. ഇവരുടെ ഭക്ഷണരീതി മാത്രമായിരുന്നു വ്യത്യസ്തം. മാംസം കഴിക്കുന്നവര്‍, പച്ചക്കറി മാത്രം കഴിക്കുന്നവര്‍, പച്ചക്കറിയും മാംസവും കഴിക്കുന്നവര്‍, വല്ലപ്പോഴും മാംസം കഴിക്കുന്നവര്‍ എന്നിങ്ങനെയായിരുന്നു ഭക്ഷണക്രമം. പഠനത്തില്‍ കണ്ടത് ഇങ്ങനെ. മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് പച്ചക്കറി കഴിക്കുന്നവര്‍ക്ക് അലര്‍ജികള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയോളമാണെന്ന് കണ്ടെത്തി. കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത 166 ശതമാനമാണ്. 18 വ്യത്യസ്തതരം സാംക്രമിക രോഗങ്ങളില്‍ 14 എണ്ണവും പച്ചക്കറി കഴിക്കുന്നവരില്‍ ഉണ്ടാകാനും ഇടയുണ്ട് .


Other News in this category4malayalees Recommends