സെന്റ് ഗ്രീഗോറിയോസ് ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂളിനു തുടക്കം കുറിച്ചു

A system error occurred.

സെന്റ് ഗ്രീഗോറിയോസ് ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂളിനു തുടക്കം കുറിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ്!് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂളിനു (ഓ.വി.ബി. എസ്. 2016) ജൂണ്‍ 23, വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ തുടക്കം കുറിച്ചു.ഓ.വി.ബി.എസിനായി ക്രമീകരിച്ച പ്രത്യേക ഗായകസംഘം ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങുകള്‍, ഓ.വി.ബി.എസ്. ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വര്‍ഗ്ഗീസ് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ. രാജു തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഓ.വി.ബി.എസ്. സൂപ്രണ്ട് ജേക്കബ് റോയ് സ്വാഗതം ആശംസിച്ചു.


സണ്ഡേസ്‌ക്കൂള്‍ ഹെഡ്‌ബോയ് റിജോ മാത്യു, എം.ജി.ഓ.സി.എസ്.എം. ജോയിന്റ് സെക്രട്ടറി അലീന അന്നാ എബി എന്നിവര്‍ ചേര്‍ന്ന് പതാകയുയര്‍ത്തി ആരംഭിച്ച യോഗത്തില്‍ സഹവികാരി ഫാ. റെജി സി. വര്‍ഗ്ഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം സാബു ടി. ജോര്‍ജ്ജ്, ഇടവക സെക്രട്ടറി ജിജി ജോണ്‍, സണ്ഡേസ്‌ക്കൂള്‍ അഡ്വൈസര്‍ പി.സി. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.


ഈ വര്‍ഷത്തെ ഓ.വി.ബി.എസ്. സോങ്ങ് ബുക്കിന്റെ പ്രകാശനം ഇടവക ട്രഷറാര്‍ തോമസ് കുരുവിളയില്‍ നിന്നും ഏറ്റുവാങ്ങി സണ്ഡേസ്‌കൂള്‍ സെക്രട്ടറി ഷാബു മാത്യുവിനു നല്‍കി കൊണ്ട് ഹെഡ്മാസ്റ്റര്‍ കുര്യന്‍ വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ഓഡിയോ സിഡിയുടെ പ്രകാശനം സണ്ഡേസ്‌ക്കൂള്‍ ട്രഷറാര്‍ ഫിലിപ്‌സ് ജോണില്‍ നിന്നും ഏറ്റുവാങ്ങി ഓ.വി.ബി.എസ്സ്. ബാന്‍ഡ് മാസ്റ്റര്‍ ജെസി ജെയ്‌സണു നല്‍കികൊണ്ട് ഡെപ്യുട്ടി സൂപ്രണ്ട് സാമുവേല്‍ ചാക്കോ നിര്‍വ്വഹിച്ചു.


'ദൈവം എന്റെ പരമാനന്ദം' എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തില്‍, ജൂണ്‍ 23 മുതല്‍, വെള്ളി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ 6.30 വരെ എന്‍.ഈ. സി.കെ. അങ്കണത്തില്‍ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകള്‍ ജൂലൈ 7ന് സമാപിക്കും. അന്നേ ദിവസം കുട്ടികളുടെ വര്‍ണ്ണശബളമായ റാലിയും, കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.

Other News in this category4malayalees Recommends