സ്ത്രീകള്‍ക്കുള്ള ജി ഷോട്ട് കുത്തിവയ്പ് ഒടുവില്‍ ഇവിടെയുമെത്തി! ലൈംഗിക ചികിത്സ തേടിയെത്തിയവരെക്കുറിച്ചുള്ള ഡോ ദീപ ഗണേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

A system error occurred.

സ്ത്രീകള്‍ക്കുള്ള ജി ഷോട്ട് കുത്തിവയ്പ് ഒടുവില്‍ ഇവിടെയുമെത്തി! ലൈംഗിക ചികിത്സ തേടിയെത്തിയവരെക്കുറിച്ചുള്ള ഡോ ദീപ ഗണേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സ്ത്രീകള്‍ക്കായുള്ള ലൈംഗിക ചികിത്സയില്‍ പുതിയ പുതിയ പരീക്ഷണം വിജയിപ്പിച്ച് ചെന്നൈയിലെ വനിതാ ഡോക്ടര്‍. സ്ത്രീകളില്‍ ദീര്‍ഘനേരത്തെയും ഒന്നിലേറെ തവണയും രതിമൂര്‍ഛ നല്‍കാന്‍ കഴിയുന്ന ജിഷോട്ട് കോസ്മെറ്റിക് സര്‍ജറി കുത്തിവയ്പു പ്രചരിപ്പിാണ് ഡോ. ദീപ ഗണേഷാണ് ശ്രദ്ധേയയാകുന്നത്.

പതിനഞ്ചു വര്‍ഷമായി ഗൈനക്കോളജിസ്റ്റായി ജോലി നോക്കുന്ന ഡോ. ദീപ അടുത്തിടെയാണു കോസ്മെറ്റിക് ഗൈനക്കോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങിയത്.കോസ്മെറ്റിക് സര്‍ജറി വിഭാഗത്തില്‍ വരുന്നതാണെങ്കിലും ശസ്ത്രക്രിയയല്ല ജി ഷോട്ട്. പത്തുമിനുട്ടു മാത്രം സമയം വേണ്ടിവരുന്ന ചികിത്സാരീതിയാണ്. ഒരു തവണ കുത്തിവയ്പു നടത്തിയാല്‍ നാലുമാസം വരെ ഫലമുണ്ടാകുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ജി സ്പോട്ടിനെ ഉത്തേജിപ്പിക്കുകയാണ് ജി ഷോട്ട് കുത്തിവയ്പു ചെയ്യുന്നതെന്നും ജനനേന്ദ്രിയത്തില്‍ കുത്തിവയ്പു നടത്തിയാല്‍ കൂടുതല്‍ ഫലം ചെയ്യുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചെന്നൈയിലെ മുപ്പതിനും നാല്‍പത്താറിനും ഇടയില്‍ പ്രായമുള്ള പത്തു സ്ത്രീകളിലാണ് ജി ഷോട്ട് പരീക്ഷണം നടത്തിയത്. അതീവ രഹസ്യമായി പലപ്പോഴും പങ്കാളി പോലും അറിയാതെയാണ് ഈ ചികിത്സ തേടി പലരും ഡോ. ദീപയെ സമീപിക്കുന്നത്. അമേരിക്കയില്‍ ഡോ. ഡേവിഡ് മാറ്റ് ലോക്കിന്റെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷമാണ് ജി ഷോട്ട് ചികിത്സ ദീപ തുടങ്ങിയത്. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന കുത്തിവയ്പ് കിറ്റിന് നാല്‍പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ചെലവുവരും.ഇന്ത്യയിലാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരീക്ഷിക്കാനും ജനങ്ങള്‍ക്കു മടിയെന്നും അമേരിക്കയിലെ തന്റെ പരിശീലനകാലം വ്യത്യസ്തമായ അനുഭമായിരുന്നെന്നും പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ ദ ന്യൂസ് മിനുട്ടിനോട് ഡോ. ദീപ പറഞ്ഞു.

Other News in this category4malayalees Recommends