സൗദിയില്‍ തിരുവനന്തപുരം സ്വദേശിയെ നാലംഗ സംഘം വെടിവച്ച് കൊന്നു

A system error occurred.

സൗദിയില്‍ തിരുവനന്തപുരം സ്വദേശിയെ നാലംഗ സംഘം വെടിവച്ച് കൊന്നു
തിരുവനന്തപുരം സ്വദേശി സൗദിയില്‍ വെടിയേറ്റ് മരിച്ചു. ആറ്റിങ്ങല്‍ ആലംകോട് മാജിദ മന്‍സിലില്‍ പരേതനായ മീരാസാഹിബിന്റെയും ആമിനാ ബീവിയുടെയും മകന്‍ നസീര്‍(45)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വെള്ളിയാഴ്ച പുലര്‍ച്ചെ സൗദി സമയം 12.30 യോടെയാണ് സംഭവം.

റിയാദില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ലൈല അഫ്‌ലാജില്‍ നസീര്‍ നടത്തുന്ന ബൂഫിയ(ചെറിയ റസ്റ്ററന്റ)യില്‍ ആഹാരം കഴിച്ച സൗദി സ്വദേശികള്‍ പണം നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ബൂഫിയയില്‍ നിന്ന് മടങ്ങിയ നാലംഗ സംഘം തോക്കുമായി മടങ്ങിയത്തെി നസീറിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ഹോട്ടിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാല് സ്വദേശികള്‍ പൊലീസിന്റെ പിടിയിലായത്.

മൃതദേഹം അഫ്‌ലാജില്‍ ഖബറടക്കും. ഭാര്യ: സീന. മക്കള്‍: മുഹമ്മദ് ആഷിഖ്, നെഹ്‌റാ നസീര്‍, നസരി. സഹോദരങ്ങള്‍: അസീസ്, മാജിദ, റഫീഖ്, നസീറ, ലത്തീഫ, സബൂറ, അസീന, നൗഷാദ്.Other News in this category4malayalees Recommends