ടയര്‍ 4 വിദ്യാര്‍ത്ഥികള്‍ക്കിനി മുതല്‍ പബ്ലിക്കലി ഫണ്ടഡ് കോളജുകളില്‍ അഡ്മിഷനില്ല; അതേ ലെവല്‍ കോഴ്‌സിന് പഠിക്കാം; എംബഡഡ് കോളജുകളിലല്ലെങ്കില്‍ വിസ നീട്ടാനാവില്ല; ടയര്‍ 2വിലേക്കും 5ലേക്കും സ്വിച്ച് ചെയ്യാനാവില്ല; ടയര്‍ 4നെ ബാധിക്കുന്ന പുതിയ മാറ്റങ്ങള്‍

A system error occurred.

ടയര്‍ 4 വിദ്യാര്‍ത്ഥികള്‍ക്കിനി മുതല്‍ പബ്ലിക്കലി ഫണ്ടഡ് കോളജുകളില്‍ അഡ്മിഷനില്ല; അതേ ലെവല്‍ കോഴ്‌സിന് പഠിക്കാം; എംബഡഡ് കോളജുകളിലല്ലെങ്കില്‍ വിസ നീട്ടാനാവില്ല; ടയര്‍ 2വിലേക്കും 5ലേക്കും സ്വിച്ച് ചെയ്യാനാവില്ല; ടയര്‍ 4നെ ബാധിക്കുന്ന പുതിയ മാറ്റങ്ങള്‍
ഇക്കഴിഞ്ഞ 13 മുതല്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ സര്‍ക്കാര്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇവയില്‍ മിക്കവയയും ടയര്‍ 4ന്റെ പോയിന്റ് അധിഷ്ഠിത സിസ്റ്റത്തെ ബാധിക്കുന്നതാണ്. ഇതില്‍ പെട്ട പ്രധാനപ്പെട്ട മാറ്റങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. ജോലി ചെയ്യുന്ന പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ പബ്ലിക്കലി ഫണ്ടഡ് കോളജുകളില്‍ അഡ്മിഷന്‍ നല്‍കില്ല. പകരം അവര്‍ക്ക് ഓഗസ്റ്റ് മുതല്‍ പ്രൈവറ്റ് കോളജുകളില്‍ മാത്രമേ അഡ്മിഷന്‍ നല്‍കുകയുള്ളൂ.

2.യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സിനെ അതേ ലെവലിലുള്ള പുതിയ കോഴ്‌സിന് പഠിക്കാന്‍ അനുവദിക്കുന്നതാണ്.എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മുന്‍ കോഴ്‌സ് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട തുടര്‍പഠനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.അതവരുടെ ജോലിയുമായി ബന്ധപ്പെട്ട ആഗ്രഹങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് ഉറപ്പ് വരുത്തുന്നതാണ്.ഈ നിയമം ലംഘിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് മേല്‍ ഓഗസ്റ്റ് മുതല്‍ ക്രെഡിബിലിറ്റി ഇന്റര്‍വ്യൂകളും ഉപരോധങ്ങളും ഏര്‍പ്പെടുത്തുന്നതാണ്.

3.എംബഡഡ് കോളജുകളിലല്ല പഠിക്കുന്നതെങ്കില്‍ കോളജ് വിദ്യാര്‍ത്ഥികളെ അവരുടെ ടയര്‍ 4 വിസകള്‍ എക്‌സ്റ്റന്‍ഡ് ചെയ്യാന്‍ അനുവദിക്കുന്നതല്ല. ഇത്തരം കോളജുകള്‍ക്ക് ഹോം ഓഫീസിന്റെ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയുമായി ഔപചാരികമായും നേരിട്ട് ബന്ധമുണ്ടായിരിക്കണം. ഇതുള്ളവര്‍ക്ക് മാത്രമേ നവംബര്‍ മുതല്‍ ഇവിടം വിട്ട് പോയി പുതിയൊരു കോഴ്‌സിനുള്ള വിസയ്ക്കായി യുകെയ്ക്ക് വെളിയില്‍ നിന്നും അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

4. യുകെയ്ക്കുള്ളില്‍ നിന്നും കോളജ് വിദ്യാര്‍ത്ഥികളെ ടയര്‍ 2, ടയര്‍ 5 എന്നീ വിസകളിലേക്ക് സ്വിച്ച് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അതിന് പകരം അവര്‍ യുകെയ്ക്ക് വെളിയില്‍ പോയി അപേക്ഷിക്കേണ്ടതാണ്. നവംബര്‍ മുതലാണീ നിയമമാറ്റം.

5. ചില പ്രത്യേക ലെവലുകള്‍ക്കുള്ള സമയപരിധി മൂന്ന് വര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷമാക്കി കുറച്ചിട്ടുണ്ട്.

6. ടയര്‍ 4 ഡിപ്പെന്റന്റുകള്‍ക്ക് ഇനി കഴിവ് കുറഞ്ഞതോ അല്ലെങ്കില്‍ അണ്‍സ്‌കിഡ് ആയതോ ആയ ജോലികള്‍ ചെയ്യാനാവില്ല. എന്നാല്‍ അതിന് പകരം അവര്‍ക്ക് പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഫുള്‍ടൈം സ്‌കില്‍ഡ് വര്‍ക്ക് ചെയ്യാനാകും. ഓട്ടം സീസണ്‍ മുതലാണിത് നടപ്പിലാകുന്നത്.


Related News

Other News in this category4malayalees Recommends