നവ ദമ്പതികളുടെ മധുവിധു ആഘോഷം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പ്രവാസിയ്ക്ക് തടവ്

A system error occurred.

നവ ദമ്പതികളുടെ മധുവിധു ആഘോഷം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പ്രവാസിയ്ക്ക് തടവ്
ഹണിമൂണിനായി ദുബായിലെത്തിയ ദമ്പതിമാരുടെ സ്വകാര്യ വീഡിയോ രഹസ്യമായി ചിത്രീകരിക്കുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിയ്ക്കുകയും ചെയ്ത പ്രവാസിയ്ക്ക് തടവ് ശിക്ഷ. ലിമോ ഡ്രൈവറായ യുവാവാണ് തന്റെ വാഹനത്തില്‍ സഞ്ചരിച്ച നവദമ്പതിമാരുടെ സ്വകാര്യ രംഗങ്ങള്‍ പകര്‍ത്തിയത്. നാലുദിവസത്തെ മധുവിധു ആഘോഷത്തിനായി ദുബായില്‍ എത്തിയ ദമ്പതികള്‍ ഇയാളുടെ കാറിലാണ് സഞ്ചരിച്ചിരുന്നത്.

വാഹനത്തിന്റെ പിന്‍ സീറ്റില്‍ ദമ്പതിമാര്‍ അടുത്തിടപഴകുന്നത് ഡ്രൈവര്‍ കണ്ടു. അതീവ രഹസ്യമായി ദമ്പതിമാരുടെ ഈ രംഗങ്ങള്‍ ഇയാള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം ഇയാള്‍ വാട്സ്ആപ്പ് വഴി രണ്ടായിരം ദിര്‍ഹം ആവശ്യപ്പെട്ടുകൊണ്ട് ദമ്പതികള്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. ഒപ്പം പകര്‍ത്തിയ ദൃശ്യവും, അത് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും വാട്സ്ആപ്പ് വഴി ഇയാള്‍ ദമ്പതികള്‍ക്ക് അയച്ചു.സംഭവത്തില്‍ യുവാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പണം നല്‍കാനെന്ന വ്യാജേന ഡ്രൈവറെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.Other News in this category4malayalees Recommends