ഇന്ത്യയിലെ പ്രമുഖ ബിസ്‌കറ്റ് നിര്‍മ്മാണ കമ്പനിയായിരുന്ന പാര്‍ലെ ജി കമ്പനി പൂട്ടി

ഇന്ത്യയിലെ പ്രമുഖ ബിസ്‌കറ്റ് നിര്‍മ്മാണ കമ്പനിയായിരുന്ന പാര്‍ലെ ജി കമ്പനി പൂട്ടി

ഇന്ത്യയിലെ പ്രമുഖ ബിസ്‌കറ്റ് നിര്‍മാണ കമ്പനിയായ പാര്‍ലെ ജി ഉല്‍പാദനം നിര്‍ത്തി.ഒട്ടും ലാഭകരമല്ലാതായതോടെയാണ് ഉദ്പാദനം നിര്‍ത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കമ്പനി പൂട്ടുകയും ചെയ്തു. ലാഭത്തിലല്ലാതായതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉല്‍പാദനം കുറച്ചുകൊണ്ടുവരികയായിരുന്നു. അവസാനം 300 ജോലിക്കാര്‍ മാത്രമാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. അവരെല്ലാം വി.ആര്‍.എസ് എടുത്തു പിരിഞ്ഞു. ഒരുതരത്തിലും ലാഭകരമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് പൂട്ടുന്നതെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരൂപ് ചൗഹാന്‍ പറഞ്ഞു.


1939ലായിരുന്നു കമ്പനി തുടക്കം. 1980ല്‍ പേര് പാര്‍ലെജിയെന്ന് മാറ്റി. ഒരു കാലത്ത് രാജ്യത്തെ ബിസ്‌കറ്റ് വില്‍പനയുടെ നാല്‍പത് ശതമാനവും പാര്‍ലെജിയുടെ കൈകളിലായിരുന്നു. എന്നാല്‍ ഇന്നത്തെ വിപണിയില്‍ മത്സരിച്ച് പിടിച്ചുനില്‍ക്കാന്‍ പാര്‍ലെജിക്കായില്ല. ഇന്ത്യയിലെ 60 ലക്ഷത്തോളം കടകളില്‍ പാര്‍ലെജി ലഭിക്കുമായിരുന്നു. ഒരുകാലത്ത് പാര്‍ലെജിയുടെ മുഖ്യ എതിരാളി ബ്രിട്ടാണിയ ബിസ്‌കറ്റായിരുന്നു.

Other News in this category4malayalees Recommends