ബഹ്റൈനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ പോലീസ് കണ്ടെത്തി, രണ്ട് പേര്‍ പിടിയില്‍

A system error occurred.

ബഹ്റൈനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ പോലീസ് കണ്ടെത്തി, രണ്ട് പേര്‍ പിടിയില്‍
ബഹ്റെനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ 5 വയസ്സുകാരിയായ ഇന്ത്യന്‍ ബാലിക സാറയെ പൊലീസ് കണ്ടെത്തി. ബഹ്റെനിലെ ഹൂറ മേഖലയില്‍ നിന്നാണ് ഇന്നലെ രാത്രിയോടെ പൊലീസ് കൂട്ടിയെകണ്ടെത്തിയത്.ലഖ്നൗ സ്വദേശികളായ ഇര്‍ഷാദിന്റേയും അനീഷയുടേയും മകളെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ ബുധനാഴ്ച പുലര്‍ച്ചെ ഹൂര്‍ കെ.എഫ്.സിയ്ക്ക് പിന്നിലുള്ള ഗ്രൗണ്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. കാറിന്റെ ജിപിഎസ് സംവിധാനം തകരാറിലാക്കിയ നിലയിലായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ ഹൂറയിലെ ഡേ കെയര്‍ സെന്ററില്‍ നിന്നും കുട്ടിയെയും വിളിച്ച് കാറില്‍ മടങ്ങവേയായിരുന്നു ലോകത്തെ തന്നെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഹൂറയിലെ ഗോള്‍ഡന്‍ സാന്റ്സ് അപാര്‍ട്മെന്റിന് സമീപം നിര്‍ത്തിയ ശേഷം കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തി അടുത്തുള്ള കോള്‍ഡ് സ്റ്റോറില്‍ കയറി ഒരു മിനിറ്റിനകം തിരിച്ചത്തെിയെങ്കിലും അജ്ഞാതന്‍ കാറോടിച്ച് പോകുന്നതാണ് കണ്ടത്. കുറച്ച് ദൂരം ഇവര്‍ കാറിന് പുറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് ഇന്നലെ പുലര്‍ച്ചെയോടെ കാര്‍ ഗുദേബിയയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 38 കാരനായ ബഹ്റെന്‍ യുവാവിനേയഉം 37 കാരിയായ ഏഷ്യന്‍ വംശജയേയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സാറയെ കണ്ടത്തൊനായതില്‍ സന്തോഷം പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റില്‍ കുറിപ്പെഴുതിയിട്ടുണ്ട്. സാറയെ മോചിപ്പിക്കാനായതില്‍ അവര്‍ ബഹ്റൈന് നന്ദി പറഞ്ഞു.

Other News in this category4malayalees Recommends