ദുബായ് വിമാനാപകട സമയത്തുള്ള പൈലറ്റിന്റെ ഓഡിയോ പുറത്ത്: യഥാര്‍ഥത്തില്‍ വിമാനത്തിന് സംഭവിച്ചത് എന്ത് എന്ന് ഈ ശബ്ദരേഖ പറയും!

A system error occurred.

ദുബായ് വിമാനാപകട സമയത്തുള്ള പൈലറ്റിന്റെ ഓഡിയോ പുറത്ത്: യഥാര്‍ഥത്തില്‍ വിമാനത്തിന് സംഭവിച്ചത് എന്ത് എന്ന് ഈ ശബ്ദരേഖ പറയും!
തിരുവനന്തപുത്ത് നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്‌സ് വിമാനം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചതിനെ തുടര്‍ന്ന് ഇടിച്ചിറക്കിയെങ്കിലും യാത്രക്കാര്‍ മുഴുവന്‍ പേരും അത്ഭുതകരമായി രക്ഷപ്പെട്ടത് പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ടുമാത്രമാണ്. ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു തീ പിടിച്ചത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് ശ്രമിച്ച പൈലറ്റ് വിമാനം ഇടിച്ചിറക്കുകയായിരുന്നു. ഉടന്‍ തന്നെ യാത്രക്കാരെ അടിയന്തര വാതിലിലൂടെ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അതിനിടെ,

പൈലറ്റും ദുബായ് എയര്‍പോര്‍ട്ട് അധികൃതരുമായി അപകടത്തിനു നിമിഷങ്ങള്‍ മുമ്പു നടത്തിയ സംഭഷണത്തിന്റെ ഓഡിയോ പുറത്തു വന്നു.വിമാനപകടത്തിന്റെ കാരണം മനസിലാക്കുന്നതില്‍ ഈ ഓഡിയോ നിര്‍ണ്ണായക തെളിവാകുമെന്നാണു പ്രതീക്ഷ.

എന്തൊക്കെ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണം എന്ന് അധികൃതര്‍ ചോദിക്കുന്നതു ഭാഗികമായിട്ട് ഓഡിയോയില്‍ കേള്‍ക്കാം. തീ അണക്കാനുള്ള സംവിധാനവും മറ്റു സുരക്ഷ സംവിധാനവും ഒരുക്കിട്ടുണ്ടെന്നും റണ്‍വേയില്‍ കൂടി സഞ്ചരിക്കണം എന്നും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്.ിമാനം 2000 അടി താഴ്ന്നു എന്നും ലാന്റിങ്ങിനു തെയാറെടുക്കുകയാണെന്നും പൈലറ്റ് പറഞ്ഞപ്പോള്‍ 4000 അടി ഉയരത്തില്‍ പറക്കാന്‍ അധികൃതര്‍ ആവിശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദ്ദേശം ലഭിച്ചു നിമിഷങ്ങള്‍ക്കകം വിമാനം ലാന്‍ഡ് ചെയ്തു. തുടര്‍ന്നു ടാക്സിവേയിലൂടെ നീങ്ങാനുള്ള നിര്‍ദേശം അധികൃതര്‍ നല്‍കി.

ജീവനക്കാരടക്കം 282 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 220 പേരും ഇന്ത്യാക്കാരാണ്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് യാത്രക്കാര്‍ക്ക് പുതുജീവന്‍ സമ്മാനിച്ചത്. യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നു. ക്ഷണ നേരം കൊണ്ട് വിമാനത്താവളം കറുത്ത പുക കൊണ്ട് മൂടി. പൈലറ്റ് അപായ സൂചന നല്‍കിയതിനാല്‍ തന്നെ അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും തയ്യാറായി നില്‍പുണ്ടായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ നാലു ചുറ്റും നിന്നും വെള്ളം ചീറ്റിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

Other News in this category4malayalees Recommends