അമിത വണ്ണമുള്ളവര്‍ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പുറകിലെന്ന് പഠന റിപ്പോര്‍ട്ട്

A system error occurred.

അമിത വണ്ണമുള്ളവര്‍ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പുറകിലെന്ന് പഠന റിപ്പോര്‍ട്ട്
അമിതവണ്ണം തലച്ചോറിന്റെ പ്രായം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് ഇതേ കുറിച്ച് പഠനം നടത്തിയത്.വണ്ണമില്ലാത്തവരേക്കാളും 10 വയസ്സ് കൂടുതലായിരിക്കും അമിതവണ്ണക്കാരുടെ തലച്ചോറിനെന്ന് ഗവേഷകര്‍ പറയുന്നു. അമിത വണ്ണം എങ്ങനെയൊക്കെയാണ് തലച്ചോറിന്റെ പ്രായത്തെ ബാധിക്കുന്നത് എന്നതിനെ കുറിച്ച് വിശദമായ പഠനമാണ് ഗവേഷക സംഘം നടത്തിയത്.

20 ഉം 87 ഉം വയസ്സിനിടയിലുള്ള 473 പേരെയാണ് പഠനവിധേയമാക്കിയത്. ഇതില്‍ വണ്ണമില്ലാത്തവരേയും അമിതവണ്ണക്കാരേയും രണ്ട് വിഭാഗങ്ങളാക്കിയായിരുന്നു പഠനം. അമിതവണ്ണമുള്ളവരേക്കാളും കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് വണ്ണമില്ലാത്തവര്‍ക്കായിരുന്നു.

എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പഠനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ന്യൂറോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

Other News in this category4malayalees Recommends