സൗദി തൊഴില്‍ ്രപശ്നത്തില്‍ രാജാവ് ഇടപെടുന്നു; ഇന്ത്യാക്കാരടക്കമുള്ളവരുടെ ശമ്പള കുടിശിക നല്കാന് രാജാവ് 10 കോടി റിയാല്‍ അനുവദിച്ചു
A system error occurred.
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ടു ദുരിതത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സൗദി രാജാവ് ഇടപെടുന്നു.തൊഴില്‍ പ്രശനങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് സല്മാന് രാജാവ് നിര്‍ദേശിച്ചു. മുടങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നകാന്‍ അടിയന്തരമായി 10 കോടി റിയാല്‍ അനുവദിക്കാനും രാജാവ് ഉത്തരവിട്ടു. ഇതോടെ നിര്‍മ്മാണ മേഖലയില്‍ അടക്കം ശമ്പളം മുടങ്ങിയവരുടെ കുടിശ്ശിക എത്രയും വേഗം ലഭിക്കാന്‍ വഴിതെളിഞ്ഞു.
തൊഴിലാളികളുടെ കുടിശിക മുഴുവന്‍ കൊടുത്ത് തീര്‍ക്കുന്നത് വരെ സര്‍ക്കാരിന്റെ കരാറുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയതിന് കന്പനികള്‍ക്ക് നല്‍കാനുള്ള തുക സര്‍ക്കാര്‍ നല്‍കില്ലെന്നും രാജാവ് വ്യക്തമാക്കിയിട്ടുണ്ട്. അനുവദിച്ച തുക മുഴുവന്‍ സൗദി അറേബ്യയുടെ ഫണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. പണം വിതരണം ചെയ്യുന്നതിലെ ക്രമക്കേട് തടയുന്നതിന് വേണ്ടി കൂടിയാണ് ഫണ്ടില്‍ തുക നിക്ഷേപിക്കാന്‍ തീരുമാനിച്ചത്.തൊഴില്‍ നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കാനും തൊഴില്‍ മന്ത്രിയോട് രാജാവ് നിര്‍ദേശിച്ചു.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് വിസ അനുവദിക്കാനും നിര്‍ദേശമുണ്ട്.ഇന്ത്യാക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് നേരത്തെ സൗദി അറേബ്യ അറിയിച്ചിരുന്നു.