ജാസിം ഈസാ അല്‍ ബലൂഷിയുടെ ഭവനം സന്ദര്‍ശിച്ചു.

A system error occurred.

ജാസിം ഈസാ അല്‍ ബലൂഷിയുടെ ഭവനം സന്ദര്‍ശിച്ചു.
ദുബൈ: രാജ്യാന്തര വിമാനത്താവളത്തില്‍ രക്ഷാദൗത്യത്തിനിടെ ജീവന്‍ വെടിഞ്ഞ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ ശഹീദ് ജാസിം ഈസാ അല്‍ ബലൂഷിയുടെ ഭവനം മലപ്പുറം മഅ്ദിന്‍ സ്ഥാപനങ്ങളുടെ ദുബൈ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. മഅ്ദിന്‍ ചെയര്‍മാനും കേരളം മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങളുടെ അനുശോചന സന്ദേശം പിതാവ് ഈസാ അല്‍ ബലൂഷിക്ക് കൈമാറി, ജാസിമിന്റെ കുടുംബാങ്ങങ്ങളായ ശൈഖ് അലി ഇബ്രാഹിം, അഹ്മദ് അബ്ബാസ്, ഇബ്രാഹിം മുഹമ്മദ്, മഅ്ദിന്‍ പ്രതിനിധികളായ ജമാല്‍ ഹാജി ചങ്ങരോത്ത്, ഹക്കീം ഹാജി കല്ലാച്ചി, എഞ്ചിനീയര്‍ അബ്ദുല്‍ കരീം, മജീദ് മദനി മേല്‍മുറി, കെ എ യഹ്‌യ ആലപ്പുഴ എന്നിവര്‍ സംബന്ധിച്ചു. ശഹീദ് ജാസിം ഈസാ അല്‍ ബലൂഷിയുടെ പാരത്രിക മോക്ഷത്തിന് വേണ്ടി മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിക്കുമെന്ന് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Other News in this category4malayalees Recommends