ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് നിരാശ ; ദീപ കര്‍മാകറും വെറും കൈയ്യോടെ മടങ്ങി

A system error occurred.

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് നിരാശ ; ദീപ കര്‍മാകറും വെറും കൈയ്യോടെ മടങ്ങി
മെഡല്‍ നേടുമെന്ന് ഇന്ത്യ പ്രതീക്ഷിച്ച ദിപ കര്‍മാകറും വെറും കൈയ്യോടെ മടങ്ങുന്നു. ഞായറാഴ്ച്ച രാത്രി നടന്ന വാശിയേറിയ ജിംനാസ്റ്റിക് പോരാട്ടത്തില്‍ ദിപക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തി മെഡല്‍ പ്രതീക്ഷ കാത്തുവച്ച ദിപ അവസാന മത്സരാര്‍ഥിയായ അമേരിക്കയുടെ സിമോണ ബെയില്‍സിന്റെ മുന്നേറ്റത്തോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15.006 പൊയിന്റ് നേടിയാണ് ദിപ നാലാമതെത്തിയത്. ഇന്ത്യയില്‍ നിന്നും ജിംനാസ്റ്റിക് മത്സരത്തില്‍ പങ്കെടുത്ത ഒരു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ദിപ റിയോ ഫൈനലില്‍ പുറത്തെടുത്തത്.

Other News in this category



4malayalees Recommends