സാംസങ് സെഡ് 2 ഇന്ത്യയില്‍ പുറത്തിറക്കി

സാംസങ് സെഡ് 2 ഇന്ത്യയില്‍ പുറത്തിറക്കി

സാംസങ് സെഡ് 2 ഇന്ത്യയില്‍ പുറത്തിറക്കി. 4,590 രൂപയാണ് ഫോണിന്റെ വില. ബ്ലാക്, വൈന്‍ റെഡ്, ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. സാംസങ്ങിന്റെ ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്‌റ്റോറില്‍ ഫോണ്‍ ലഭ്യമാണ്. ടൈസണ്‍ ഒ.എസ് ടെക്‌നോളജിയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 12 ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ ഫോണില്‍ ലഭ്യമാണ്. മൈ മണി ട്രാന്‍സ്ഫര്‍ ആപ്പും സാംസങ് ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. 4 ഇഞ്ച് ഡബ്ല്യൂവിജിഎ ഡിസ്‌പ്ലേയും 480*800 പിക്‌സല്‍ റെസല്യൂഷനുമാണ് ഉള്ളത്. പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ .3 മെഗാപിക്‌സലുമാണ്. 8 ജിബിയാണ്ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബിവരെയാക്കി ഉയര്‍ത്താം.1500 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.


Other News in this category4malayalees Recommends