റിലയന്‍സിന്റെ ലൈഫ് വാട്ടര്‍ 10 പുറത്തിറക്കി

റിലയന്‍സിന്റെ ലൈഫ് വാട്ടര്‍ 10 പുറത്തിറക്കി
റിലയന്‍സ് ലൈഫ് ബ്രാന്റിന്റെ വാട്ടര്‍സീരീസ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ലൈഫ് വാട്ടര്‍ 10 ആണ് പുതിയ മോഡല്‍. 8,699 രൂപയാണ് ഫോണിന്റെ വില. റിലയന്‍സ് ഡിജിറ്റലിലൂടെയും ഡിജിറ്റല്‍ എക്‌സ്പ്രസിലൂടേയും ഓണ്‍ലൈനായി ഫോണ്‍ സ്വന്തമാക്കാം. ബ്ലാക് നിറമാണ്. 3 മാസത്തെ അണ്‍ലിമിറ്റഡ് ഡാറ്റ, കോളിങ്, എസ്.എം.എസ് എന്നിവയും റിലയന്‍സ് ജിയോ നല്‍കുന്നുണ്ട്. ഡ്യൂവല്‍ സിമ്മാണ് ഫോണ്‍. 5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയും 720*1280 പിക്‌സല്‍സ് റെസല്യൂഷനും ഉണ്ട്. 294 പിപിഐ ആണ് പിക്‌സല്‍ ഡെന്‍സിറ്റി. ആന്‍ഡ്രോയ്ഡ് 5.1 ലോലിപ്പോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3 ജിബിയാണ് റാം. 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജുണ്ട്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 64 ജിബിയാക്കി ഉയര്‍ത്താം. 13 മെഗാപിക്‌സലാണ് ഓട്ടോഫോക്കസ് റിയര്‍ ക്യാമറ. 5 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ.

Other News in this category4malayalees Recommends