ഫാ. ജേക്കബ് ജോണിനു സ്വീകരണം നല്‍കി

ഫാ. ജേക്കബ് ജോണിനു സ്വീകരണം നല്‍കി

കുവൈറ്റ് : അനുഗ്രഹീത സുവിശേഷ പ്രസംഗകനും, കറ്റാനം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് വലിയപള്ളി വികാരിയും, കൊല്ലം കുന്നത്തൂര്‍ സ്വദേശിയുമായ ഫാ. ജേക്കബ് ജോണ്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.



വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനിബന്ധിച്ച് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക നടത്തിവരാറുള്ള വാര്‍ഷിക കണ്‍വന്‍ഷനും, എട്ടുനോമ്പാചരണത്തിനും നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന്, ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗ്ഗീസ്, ഇടവക ട്രഷറാര്‍ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോണ്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്പ്പ് നല്‍കി.


സെപ്തംബര്‍ 1 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ കണ്‍വന്‍ഷനും, 7നു വൈകുന്നേരം 6.00 മണി മുതല്‍ അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും നോമ്പ് വീടലിന്റെ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

Other News in this category



4malayalees Recommends