ദിലീപുമായുളള വിവാഹത്തെക്കുറിച്ച് കാവ്യയുടെ തുറന്ന് പറച്ചിലുകള്‍, ഒളിച്ചു വയ്‌ക്കേണ്ടതില്ലെന്നും കാവ്യ

ദിലീപുമായുളള വിവാഹത്തെക്കുറിച്ച് കാവ്യയുടെ തുറന്ന് പറച്ചിലുകള്‍, ഒളിച്ചു വയ്‌ക്കേണ്ടതില്ലെന്നും കാവ്യ

കേരളക്കരയാകെ ഏറെ നാളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കാവ്യ-ദിലീപ് വിവാഹം. മഞ്ജുവാര്യര്‍ വിവാഹമോചനം നേടിയതോടെ ഇവരുടെ വിവാഹ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രചാരണം ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അടൂരിന്റെ സിനിമയിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചതോടെ വീണ്ടും പ്രചരണങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു. എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ച് മകള്‍ മീനാക്ഷിയാണ് തീരുമാനിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ദിലീപ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കാവ്യയും തന്റെ നിലപാട് അറിയിച്ചത്. എല്ലാ മാസവും തങ്ങളുടെ വിവാഹ വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് പറഞ്ഞ കാവ്യ വിവാഹ വിശേഷം തിരക്കി വീട്ടില്‍ വരുന്ന ഫോണ്‍കോളുകള്‍ക്ക് അച്ഛനുമ്മയും മറുപടി പറയാന്‍ വിഷമിക്കുന്നത് തന്നെ അലട്ടുന്നതായും വ്യക്തമാക്കുന്നു. എന്നാല്‍ വിവാഹമായാല്‍ ഒന്നും ഒളിച്ച് വയ്ക്കില്ലെന്നും കാവ്യ അറിയിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യയുടെ ഈ വെളിപ്പെടുത്തല്‍.


Other News in this category4malayalees Recommends