ദിലീപ് എന്ന വ്യക്തിയെ ഏറെ ഇഷ്ടമെന്ന് കാവ്യ, ദിലീപുമായുളള സൗഹൃദത്തെക്കുറിച്ച് കാവ്യയുടെ വെളിപ്പെടുത്തലുകള്‍

ദിലീപ് എന്ന വ്യക്തിയെ ഏറെ ഇഷ്ടമെന്ന് കാവ്യ, ദിലീപുമായുളള സൗഹൃദത്തെക്കുറിച്ച് കാവ്യയുടെ വെളിപ്പെടുത്തലുകള്‍

അടൂരിന്റെ പിന്നെയും എന്ന സിനിമയിലൂടെ അഞ്ച് വര്‍ഷത്തിന് ശേഷം ഒന്നിച്ച കാവ്യ-ദിലീപ് ജോഡികളെക്കുറിച്ചുളള ഗോസിപ്പുകള്‍ വീണ്ടും ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് കാവ്യയുടെ ചില വെളിപ്പെടുത്തലുകള്‍. ദിലീപ് എന്ന വ്യക്തിയെ തനിയ്ക്ക് ഏറെ ഇഷ്ടമാണെന്നാണ് ഒരു അഭിമുഖത്തില്‍കാവ്യ വ്യക്തമാക്കിയിരിക്കുന്നത്. ദിലീപ് എന്ന നടനെക്കാള്‍ താന്‍ വ്യക്തിയെ ഏറെ ആരാധിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. എത്ര ദേഷ്യമുണ്ടെങ്കിലും അത് പുറത്ത് കാട്ടില്ല. ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും വലിയ വില കല്‍പ്പിക്കുന്ന ആളാണ് ദിലീപെന്നും കാവ്യ കൂട്ടിച്ചേര്‍ക്കുന്നു. സെറ്റില്‍ ഇടിച്ച് കയറി വന്ന് പൊട്ടക്കഥകള്‍ പറയുന്നവരോട് പോലും വളരെ മര്യാദയോടെയാണ് സംസാരിക്കുന്നത്. അതേസമയം തങ്ങളുടെ വിവാഹ വാര്‍ത്തകള്‍ കാവ്യ നിഷേധിച്ചു.

Other News in this category4malayalees Recommends