നെറ്റില്‍ അശ്ലീലം തേടിപ്പോയവര്‍ക്ക് എട്ടിന്റെ പണികിട്ടി; പോണ്‍ സൈറ്റ് സന്ദര്‍ശകരുടെ വിശദാംശങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു

A system error occurred.

നെറ്റില്‍ അശ്ലീലം തേടിപ്പോയവര്‍ക്ക് എട്ടിന്റെ പണികിട്ടി; പോണ്‍ സൈറ്റ് സന്ദര്‍ശകരുടെ വിശദാംശങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു
രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ പോണ്‍സൈറ്റുകളില്‍ നിരന്തരം സന്ദര്‍ശനം നടത്തിയവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. പലരുടെയും ഇമെയില്‍ വിലാസങ്ങളും ഫോണ്‍നമ്പരുകളുമാണു പുറത്തുവിട്ടത്. ചിലരുടെ ഫേസ്ബുക്ക് ഐഡികളും പുറത്തുവിട്ട കൂട്ടത്തിലുണ്ട്.

ബ്രാസേഴസ് എന്ന വെബ്സൈറ്റില്‍ അംഗത്വമുള്ള 790,724 പേരുടെ വിവരങ്ങാണ് പുറത്ത് വിട്ടത്. വെബ്സൈറ്റില്‍ അംഗത്വം എടുത്തവരുടെ വ്യക്തി വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ബ്രാസേഴ്സ് ഫോറം ലക്ഷ്യമിട്ടായിരുന്നു ഹാക്കര്‍മാരുടെ ആക്രമണം. ഹാക്കിംഗ് വിവരം പുറത്ത് വന്നതോടെ ബ്രാസേഴ്‌സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ ബ്രാസേഴ്‌സ് വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ പാസ്വേഡ് മാറ്റണമെന്ന് സൈറ്റ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ നല്‍കിയ വിവരങ്ങളാണ് ഹാക്കര്‍മാര്‍ പുറത്തുവിട്ടത്.vigilante.pw എന്ന വെബ്‌സൈറ്റാണ് ഹാക്കിംഗ് വിവരം പുറത്ത് വിട്ടത്.


Other News in this category4malayalees Recommends