ഗോസിപ്പുകളില്‍ നിറഞ്ഞ് ഐഫോണ്‍ 7, 7 പ്ലസ് ഇന്നിറങ്ങും. വില അമ്പത്തി അയ്യായിരത്തിനും എഴുപത്തി അയ്യായിരത്തിനും ഇടയില്‍

A system error occurred.

ഗോസിപ്പുകളില്‍ നിറഞ്ഞ് ഐഫോണ്‍ 7, 7 പ്ലസ് ഇന്നിറങ്ങും. വില അമ്പത്തി അയ്യായിരത്തിനും എഴുപത്തി അയ്യായിരത്തിനും ഇടയില്‍
ഗോസിപ്പുകള്‍ നിറഞ്ഞതാണ് ഗാഡ്ജറ്റ് വിപണി. പ്രമുഖ ഇലക്ട്രോണിക് ഉപകരണങ്ങളേതെങ്കിലും പുറത്തിറങ്ങുന്നതിന്റെ ഒരു ചെറിയ സൂചന കിട്ടിയാല്‍ മതി, അതേക്കുറിച്ചുള്ള ഊഹാപോഹങ്ങളും അഭ്യൂഹങ്ങളുമായി കാടുകയറും. ഐഫോണിന്റെ കാര്യത്തിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ആവശ്യത്തിനും അനാവശ്യത്തിനും ഒരുപാട് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ പാവത്തിന്.

ഐഫോണ്‍ 7 സെപ്തംബര്‍ 7ന് ഇറങ്ങുകയാണ്. ഇതുവരെ പ്രചരിച്ചിരുന്ന ഗോസ്സിപ്പുകളില്‍ എത്രയെണ്ണം ശരിയാവുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫീച്ചറുകളെക്കുറിച്ച് മാത്രമല്ല, ഐഫോണിന്റെ വിലയെക്കുറിച്ചും അഭ്യൂഹങ്ങള്‍ ഏറെയാണ്.


തൊട്ടാല്‍ പൊള്ളുന്ന വിലയാണ് ഐഫോണുകളുടെ പ്രത്യേകത. 7 നും 7 പ്ലസിനും അക്കാര്യത്തില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് ടെക് ലോകം പറയുന്നത്. 32 ജിബി ഫോണിന് അമ്പത്തി അയ്യായിരവും 64 ജിബിയ്ക്ക് അറുപത്തിരണ്ടായിരവും 256 ജിബിയ്ക്ക് എഴുപത്തി അയ്യായിരവുമാണ് പ്രതീക്ഷിക്കപ്പെടുന്ന വില.


എന്തായാലും കൃത്യം വില എത്രയാണെന്ന് ഇന്ന് രാത്രിയോടെ അറിയാം.

Other News in this category4malayalees Recommends