ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് മലയാളികള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓണ സമ്മാനം

A system error occurred.

ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് മലയാളികള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓണ സമ്മാനം
ഓണക്കാലത്ത് കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളിലേയും ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് മലയാളികള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓണ സമ്മാനം. ഈദും ഓണവും ഒരുമിച്ചുവരുന്ന സെപ്റ്റംബര്‍ 14 മുതലാണ് നിരക്കുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്‍ കുറവ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് അബുദാബി - കോഴിക്കോട് റൂട്ടില്‍ 1260 രൂപയാണ് ഒറ്റയടിക്ക് കുറച്ചത്. നേരത്തെ 7830 രൂപയായിരുന്നത് (435 ദിര്‍ഹം) പുതിയ നിരക്കനുസരിച്ച് 6570 രൂപയായി (365 ദിര്‍ഹം) കുറയുമെന്ന് എയര്‍ ഇന്ത്യ ട്രാവല്‍ കണ്‍സള്‍ട്ടന്റ് അബ്ദുള്‍ സാലിഹ് അറിയിച്ചു. കോഴിക്കോട്ടേക്ക് സാധാരണ ആഘോഷാവസരങ്ങളില്‍ 1100 ദിര്‍ഹം വരെയായി ടിക്കറ്റ് നിരക്ക് ഉയരാറുണ്ട്.

പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയിലേക്ക് 7470 രൂപയും (415 ദിര്‍ഹം) തിരുവനന്തപുരത്തേയ്ക്ക് 9090 രൂപയും (505 ദിര്‍ഹം) ഡല്‍ഹിയിലേക്ക് 6516 രൂപയും (362 ദിര്‍ഹം) മംഗളൂരുവിലേക്ക് 6660 രൂപയും (370 ദിര്‍ഹം) അല്‍ അയ്ന്‍- കോഴിക്കോട് റൂട്ടില്‍ 7650 രൂപയുമാണ് (425 ദിര്‍ഹം) യാത്രക്ക് ഈടാക്കുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇനി മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ഒന്നിനു പകരം ടെര്‍മിനല്‍ 1 എ ല്‍ നിന്നാണ് പുറപ്പെടുകയെന്നും അറിയിപ്പില്‍ പറയുന്നു.

Other News in this category4malayalees Recommends