സച്ചിന്‍ സ്വയം വിരമിച്ചതോ ബിസിസിഐ നിര്‍ബന്ധിച്ചിട്ടോ ? വെളിപ്പെടുത്താനാകില്ലെന്ന് മുഖ്യ സെലക്ടര്‍ ; വിവാദം വീണ്ടും

A system error occurred.

സച്ചിന്‍ സ്വയം വിരമിച്ചതോ ബിസിസിഐ നിര്‍ബന്ധിച്ചിട്ടോ ? വെളിപ്പെടുത്താനാകില്ലെന്ന് മുഖ്യ സെലക്ടര്‍ ; വിവാദം വീണ്ടും
സച്ചിന്റെ വിരമിക്കലിനെ കുറിച്ച് വിവാദം വീണ്ടും.മോശം ഫോം കാരണം ക്രിക്കറ്റില്‍ നിന്നും വിരമിക്കാല്‍ സച്ചിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തലവന്‍ സന്ദീപ് പാട്ടില്‍ വിസമ്മതിച്ചു.സെലക്ടര്‍മാരും ബിസിസിഐയും തമ്മില്‍ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതെല്ലാം വെളിപ്പെടുത്താന്‍ സാധിക്കില്ല. ചില സുഹൃത്തുക്കളെ നഷ്ടപ്പെട്ടു എന്നതാണ് സെലക്ടര്‍ എന്ന നിലയിലെ ഏക ദുഖം. പക്ഷെ അത് ഗെയിമിന്റെ ഭാഗമാണെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ധൃതികൂട്ടി നാട്ടില്‍ വിന്‍ഡീനെതിരെ സംഘടിപ്പിച്ച ടെസ്റ്റിലാണ് സച്ചിന്‍ വിരമിച്ചത്. 2013 നവംബര്‍ പതിനാലിന് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. പരമ്പരയിലെ രണ്ടാം ടെസ്റ്റിലും തന്റെ അവസാന ടെസ്റ്റിലും സച്ചിന്‍ 74 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യ ഒരിന്നിംഗ്‌സിനും 126 റണ്‍സിനും ജയിച്ചു.

2011 ജനുവരി മുതല്‍ സച്ചിന്‍ സെഞ്ച്വറിയൊന്നും നേടിയിരുന്നില്ല. ആ വര്‍ഷം രണ്ട് തവണ 90കളില്‍ വെച്ച് പുറത്തായി. അവസാന 20 ഇന്നിംഗ്‌സുകളില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് സച്ചിന്‍ സ്വന്തമാക്കിയത്.നാല് വര്‍ഷത്തേക്കാണ് സന്ദീപ് പാട്ടിലിനെ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിയോഗിച്ചിരുന്നത്. ഈ മാസം അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുന്നില്‍ക്കണ്ട് ചില വിഷമകരമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങളുടെ ടേം അവസാനിക്കുമ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ടീം മികച്ച പ്രകടനം തുടരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും സന്ദീപ് പാട്ടില്‍ പ്രതികരിച്ചു.

Other News in this category4malayalees Recommends