ഐഫോണ്‍ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്യാമെന്ന് ; വെറും 75 യൂറോ മതി !

ഐഫോണ്‍ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്യാമെന്ന് ; വെറും 75 യൂറോ മതി !
വെറും 75 യൂറോ വിലയുള്ള ഇലക്ട്രോണിക് ഉപകരണം വഴി ഐഫോണ്‍ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്യാമെന്ന് പുതിയ കണ്ടെത്തല്‍.ഐഫോണ്‍ ചിപ്പിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി അത് ഐഫോണില്‍ കണക്ട് ചെയ്ത് എത്ര തവണ വേണമെങ്കിലും പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാക്കി മാറ്റാം.സാധാരണ മൂന്നോ നാലോ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഫോണ്‍ പിന്നീട് അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ ലോക്ക് ആകും. എന്നാല്‍ ഈ സംവിധാനം ഉപയോഗിച്ചാല്‍ എത്ര തവണ വേണമെങ്കിലും പാസ്‌വേര്‍ഡ് ഊഹിച്ചെടുത്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിക്കാം.

പതിനാലു പേരെ കൊലപ്പെടുത്തിയ സെയ്ദ് റിസ്വാന്‍ എന്നയാളുടെ ഐഫോണില്‍ നിന്ന് വിവരങ്ങള്‍ ബാക്ക്അപ്പ് ചെയ്തു നല്‍കാന്‍ ആപ്പിള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എഫ്ബിഐ ഒരു സെക്യൂരിറ്റി കമ്പിനിക്കു ഒരു മില്യണ്‍ ഡോളര്‍ നല്‍കി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയുണ്ടായി.

നാലു മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ശ്രമം വിജയിച്ചത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഡോ. സെര്‍ഗി സ്‌കോറോ ബൊഗാട്ടോവാണ് ഫോണ്‍ ഹാക്ക് ചെയ്ത് എടുത്തത്.

Other News in this category4malayalees Recommends