അക്കൗണ്ട് ഡെലീറ്റ് ചെയ്താല്‍ വിവരങ്ങള്‍ സൂക്ഷിക്കില്ലെന്ന് വാട്ട്‌സ്ആപ്പ്

അക്കൗണ്ട് ഡെലീറ്റ് ചെയ്താല്‍ വിവരങ്ങള്‍ സൂക്ഷിക്കില്ലെന്ന് വാട്ട്‌സ്ആപ്പ്
വ്യക്തികളുടെ വിവരങ്ങള്‍ അക്കൗണ്ട് നീക്കം ചെയ്താല്‍ സെര്‍വറില്‍ സൂക്ഷിക്കില്ലെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ആപ്ലിക്കേഷന്‍ വാട്ട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ വിവരങ്ങളെല്ലാം അതോടെ സെര്‍വറില്‍ നിന്ന് നീക്കം ചെയ്യും.

ഓഗസ്റ്റ് 25 നാണ് വാട്ട്‌സ്ആപ്പിന്റെ പോളിസിയില്‍ മാറ്റം വരുത്തിയത്. സെപ്റ്റംബര്‍ 25നാണ് പുതിയ പോളിസി നടപ്പില്‍ വരുന്നത്. സര്‍വീസ് ഉപയോഗിക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും വേണ്ടവര്‍ക്ക് ഡിലീറ്റ് ചെയ്യാമെന്നും വാട്ട്‌സ്ആപ്പ് കോടതിയെ അറിയിച്ചു. വാട്ട്‌സ്ആപ്പിന്റെ പുതിയ പോളിസിയുമായി ബന്ധപ്പെട്ട പരാതിയില്‍ വാദം നടക്കുന്നതിനിടെയാണ് വാട്ട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.

Other News in this category



4malayalees Recommends