സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണ്‍ തുടങ്ങി ; കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം

സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണ്‍ തുടങ്ങി ; കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങി. ഉത്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ നടന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റിന് ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം. നോര്‍ത്ത് ഈസ്റ്റിനായി ജപ്പാന്‍ താരം യൂസ കറ്റ്‌സുമിയാണ് ഗോള്‍ നേടിയത്. ഗുവാഹതിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

ക്രിക്കറ്റ് ഇതിഹാസവും കേരള ബഌസ്‌റ്റേഴ്‌സ് ടീം ഉടമയുമായ സച്ചിന്‍ തെണ്ടുല്‍ക്കറും മഹേന്ദ്ര സിങ് ധോണിയും സ്‌റ്റേഡിയത്തിലെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം പതിപ്പിന് ഇന്നലെയാണ് തുടക്കായത്. ഐഎസ്എല്ലിന്റെ ആദ്യ പതിപ്പില്‍ ഫൈനലിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞവര്‍ഷം ഏറ്റവും പിറകിലായിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ടീം ഉടമസ്ഥരായ രണ്‍ബീര്‍ കപൂറും ജോണ്‍ എബ്രഹാമും അണിനിരന്നു.

കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറക്കാന്‍ ബഌസ്‌റ്റേഴ്‌സിന് ജയം അനിവാര്യമായിരുന്നെങ്കിലും ജയം കണ്ടെത്താതെ നിരാശയായിരുന്നു ഫലം.

Other News in this category4malayalees Recommends