യൂണിറ്റ് സമ്മേളനം സമാപിച്ചു.

A system error occurred.

യൂണിറ്റ്  സമ്മേളനം സമാപിച്ചു.
ദുബൈ: പ്രകാശം ഈ പ്രവാസം എന്ന പ്രമേയത്തില്‍ റാഷിദിയ്യ യില്‍ നടന്ന ഐ സി എഫ് യൂണിറ്റ് സമ്മേളനം സമാപിച്ചു. ടി പി അലി മദനിയുടെ അധ്യക്ഷതയില്‍ ഇസ്മായില്‍ ഉദിനൂര്‍ ഉദഘാടനം ചെയ്തു. ഐ സി എഫ് മിഡില്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ നേതാക്കളായ സി എം എ ചേരൂര്‍, സുലൈമാന്‍ കന്മനം, അഷ്‌റഫ് പാലക്കോട്, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം എന്നിവര്‍ സംബന്ധിച്ചു. പ്രവാസി വേദി ചര്‍ച്ചയില്‍ ഇ വി അലി, ഷൗക്കത്തലി ചെറുവത്തൂര്‍, എഞ്ചിനീയര്‍ സക്കീര്‍ ഹുസൈന്‍, മുനീര്‍ പൂച്ചക്കാട്, അസീസ് ഈങ്ങാപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. പഴയ കാല നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമായ അഹ്മദ് ഹാജി പുന്നോരത്ത്, മഹ്മൂദ് ഹാജി അണ്ടോണ, ബാവക്ക നാദ് അല്‍ ഹമ്മര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. യുവത്വം സമൂഹ നന്മക്ക് എന്ന വിഷയത്തില്‍ സൈദ് സഖാഫി വെണ്ണക്കോട് വിഷയാവതരണം നടത്തി ബഷീര്‍ മുസ്‌ലിയാര്‍കരിപ്പോള്‍,സിയാദ് കൊടുങ്ങല്ലൂര്‍, യഹ്‌യ ആലപ്പുഴ, അബൂബക്കര്‍ അംജദി വേങ്ങര, റഫീഖ് സഖാഫി വെള്ളില, നൗഫല്‍ ചന്തപ്പുര എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി ഒരു മാസക്കാലയളവില്‍ സ്റ്റാര്‍ട്ടപ്പ്, ഏകദിന ക്യാമ്പ്, വനിതാ സംഗമം, കൊളാഷ് പ്രദര്‍ശനം, സമാപന സമ്മേളനം എന്നിവ നടന്നു.

Other News in this category4malayalees Recommends