മിന്നലാക്രമണത്തെക്കുറിച്ച് വീമ്പു പറയേണ്ടെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത് ; ഔദ്യോഗിക ചുമതലയുള്ളവര്‍ മാത്രം പ്രതികരിച്ചാല്‍ മതി

A system error occurred.

മിന്നലാക്രമണത്തെക്കുറിച്ച് വീമ്പു പറയേണ്ടെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത് ; ഔദ്യോഗിക ചുമതലയുള്ളവര്‍ മാത്രം പ്രതികരിച്ചാല്‍ മതി
പാക് അധിനിവേശ കശ്മീരിലെ സര്‍ജിക്കല്‍ സ്‌െ്രെടക്കിനെ കുറിച്ചുള്ള വാഗ്വാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. ഇന്ന് രാവിലെ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ചുമതലയേല്‍പ്പിച്ചവര്‍ മാത്രം ഇക്കാര്യത്തില്‍ സംസാരിച്ചാല്‍ മതിയെന്ന് മോദി നിര്‍ദേശം നല്‍കിയത്.സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബി.ജെ.പിയുടെ രാഷ്ട്രീയമൈലേജ് കൂട്ടാനുള്ള കെട്ടുകഥയാണെന്ന ആരോപണം വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെട്ട് ആദ്യം രംഗത്ത് എത്തിയിരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരം, ആനന്ദ് ശര്‍മ, ദ്വിഗ് വിജയസിങ്, സഞ്ജയ് നിരുപം എന്നിവരും രംഗത്തു വന്നിരുന്നു.സംശയം പ്രകടിപ്പിച്ച കോണ്‍ഗ്രസ്, ആപ് നേതാക്കള്‍ക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും രംഗത്തു വന്നിരുന്നു.

അതിനിടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാണെന്ന് സൈന്യം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അനുവാദം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതിന് എതിര്‍പ്പില്ലെന്നും സൈന്യം അറിയിച്ചു.

Other News in this category4malayalees Recommends