പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം വിജയദശമി പോസ്റ്ററിലും; മോദി രാമന്‍, പാക് പ്രധാനമന്ത്രി രാവണന്‍,? കേജ്രിവാള്‍ അസുരന്‍

A system error occurred.

പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം വിജയദശമി പോസ്റ്ററിലും; മോദി രാമന്‍, പാക് പ്രധാനമന്ത്രി രാവണന്‍,? കേജ്രിവാള്‍ അസുരന്‍
പാകിസ്താനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് രാംലീലയിലും തരംഗം സൃഷ്ടിക്കുകയാണ്.വിജയദശമി ദിവസം അവതരിപ്പിക്കുന്ന രാംലീലയുടെ പോസ്റ്ററിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. പോസ്റ്ററില്‍ സാക്ഷാല്‍ ശ്രീരാമനായാണ് മോദിയെ അവതരിപ്പിക്കുന്നത്. വില്ലനായ രാവണന്റെ സ്ഥാനത്ത് നവാസ് ഷെരീഫും.

അരവിന്ദ് കേജ്രിവാളിനെ രാവണന്റെ മകന്‍ മേഘനാഥനായുമാണ് ശിവസേനയുടെ പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. രാമ- രാവണ യുദ്ധത്തില്‍ രാവണനെ വധിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ദിവസമാണ് നവരാത്രിയായി ആഘോഷിക്കുന്നത്.

പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാന്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തെ ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ചാണ് കേജ്‌രിവാളിന്റെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. പാകിസ്ഥാന്റെ ഏജന്റെന്നാണ് കേജ്‌രിവാളിനെ പോസ്റ്ററില്‍ വിശേഷിപ്പിക്കുന്നത്. പാകിസ്ഥാനെതിരെ ഇനിയും മിന്നലാക്രമണം വേണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. കേജ്‌രിവാളിന്റെ പ്രസ്താവനയില്‍ തങ്ങള്‍ക്ക് ദു:ഖമുണ്ടെന്ന് ശിവസേന പ്രവര്‍ത്തകര്‍ പറഞ്ഞു. എപ്പോഴെങ്കിലും കേജ്‌രിവാള്‍ വാരണാസി സന്ദര്‍ശിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സേനാ നേതാക്കള്‍ പറഞ്ഞു.

Other News in this category4malayalees Recommends