കുപ് വാരയില്‍ സൈനീക ക്യാമ്പിന് നേരെ ആക്രമണം ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു ; നുഴഞ്ഞു കയറ്റത്തിനുള്ള തീവ്രവാദികളുടെ മൂന്നോളം ശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തി

A system error occurred.

കുപ് വാരയില്‍ സൈനീക ക്യാമ്പിന് നേരെ ആക്രമണം ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു ; നുഴഞ്ഞു കയറ്റത്തിനുള്ള തീവ്രവാദികളുടെ മൂന്നോളം ശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തി
വടക്കന്‍ കശ്മീരിലെ കുപ് വാരയിലെ ലാന്‍ഗേറ്റ് സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. 30 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സൈന്യം ഉടന്‍ തിരിച്ചടിച്ചു. 20 മിനിറ്റോളം വെടിവെപ്പ് നീണ്ടു നിന്നു.ആര്‍ക്കും പരിക്കില്ല. പിന്നീട് പിന്‍വാങ്ങിയ തീവ്രവാദികള്‍ രാവിലെ ആറരയോടെ വീണ്ടും വെടിയുതിര്‍ത്തു.

പാകിസ്താന്‍ നിയന്ത്രണരേഖയ്ക്കപ്പുറത്ത് പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ തുറക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്.

പാക്ക് അധീന കശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരുടെ പുതിയസംഘത്തെ പാകിസ്താന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ മൂന്ന് ശ്രമങ്ങള്‍ സൈന്യം തകര്‍ത്തു. നൗഗാം സെക്ടറിലായിരുന്നു രണ്ട് ശ്രമങ്ങള്‍. ഒരെണ്ണം റാംപൂരിലും നടന്നു.

Other News in this category4malayalees Recommends