ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയതായി പാക് പോലീസ് ഉദ്യോഗസ്ഥന്‍ ; നിരവധി ഭീകരരും അഞ്ച് പാക് സൈനീകരും കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍

A system error occurred.

ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയതായി പാക് പോലീസ് ഉദ്യോഗസ്ഥന്‍ ; നിരവധി ഭീകരരും അഞ്ച് പാക് സൈനീകരും കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍
നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതായി പാക്ക് അധിനിവേശ കശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. മിര്‍പൂര്‍ റേഞ്ച് സൂപ്രണ്ട് ഓഫ് പൊലീസ് ഗുലാം അക്ബര്‍ ആണ് മിന്നലാക്രമണണം സ്ഥിരീകരിച്ചത്. സിഎന്‍എന്‍ ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.ദൃക്‌സാക്ഷി വിവരണങ്ങളെ ഉദ്ധരിച്ചാണ് വെളിപ്പെടുത്തല്‍.ഐജി എന്ന വ്യാജേന ഫോണ്‍ ചെയ്ത സിഎന്‍എന്നിന്റെ ജേണലിസ്റ്റിനോടാണ് ആക്രമണ വിവരം തുറന്നുപറഞ്ഞത്.

സെപ്റ്റംബര്‍ 29 ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ ആക്രമണത്തെക്കുറിച്ച് പാക്ക് സൈന്യത്തിന് ഒരുതരത്തിലുള്ള സൂചനയും ലഭിച്ചിരുന്നില്ല. ആക്രമണത്തില്‍ അഞ്ചു പാക്ക് സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടതായി ഗുലാം അക്ബര്‍ പറഞ്ഞു. സാംമ്‌നയിലെ ഭീംബേര്‍, പൂഞ്ചിലെ ഹസീറ, നീലംമിലെ ദുഹ്നിയാല്‍, ഹാത്തിയാന്‍ ബാലയിലെ കയാനി എന്നിവിടങ്ങളിലായിരുന്നു ഇന്ത്യന്‍ ആക്രമണം. പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടയ്ക്കായിരുന്നു ആക്രമണം. മൂന്നു നാലു മണിക്കൂറോളം ആക്രമണം നീണ്ടുനിന്നു. ഒരേസമയം വിവിധ ഇടങ്ങളിലായിട്ടായിരുന്നു ആക്രമണമെന്നും ഗുലാം അക്ബര്‍ പറഞ്ഞു.പ്രദേശങ്ങള്‍ ഒഴിപ്പിച്ചെന്നും ആരേയും ഇങ്ങോട്ട് പ്രവേശിപ്പിക്കുന്നില്ലെന്നും എസ് പി പറഞ്ഞു. കൊല്ലപ്പെട്ടവരുടെയെല്ലാം മൃതദേഹങ്ങള്‍ അവിടെനിന്നും മാറ്റി. കൂടുതല്‍പേരുടെയും മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാക്ക് അധിനിവേശ കശ്മീരിലെ ഇന്ത്യയുടെ മിന്നലാക്രമണത്തെക്കുറിച്ച് ഇന്ത്യ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയിക്കുന്നതായിരുന്നു എസ് പിയുടെ വെളിപ്പെടുത്തല്‍.

Other News in this category4malayalees Recommends